സിഎ​ച്ച് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ലേ​ക്ക്
Tuesday, October 20, 2020 10:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​എ​ച്ച് സെ​ന്‍റ​ർ പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ത്യേ​ക യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ച് പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​മെ​ന്നും നി​ർ​ധ​ന​രാ​യ കി​ഡ്നി രോ​ഗി​ക​ൾ​ക്കു തു​ട​ർ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളൊ​രു​മെ​ന്നും പ്ര​സി​ഡ​ന്‍റ് കെ.​പി.​എ. മ​ജീ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. മു​സ്ത​ഫ എ​ന്നി​വ​ർ അ​റി​യി​ച്ചു. സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ ന​ൽ​കു​ന്ന​തോ​ടൊ​പ്പം രോ​ഗാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​വ​രെ ക​ണ്ടെ​ത്തി പ്രാ​ദേ​ശി​ക​മാ​യി പ്ര​ത്യേ​ക ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ന​ൽ​കും. പ​ഞ്ചാ​യ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ച്ച പി​ന്തു​ണ​യാ​ണ് പ്രാ​ദേ​ശി​ക യൂ​ണി​റ്റു​ക​ളു​ടെ രൂ​പീ​ക​ര​ണ​ത്തി​ലേ​ക്കു വ​ഴി തെ​ളി​ച്ച​ത്.
നി​ല​വി​ൽ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​പ്പ​റ​ന്പി​ലും താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​വ​ത്താ​ണി​യി​ലും യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ സിഎ​ച്ച് സെ​ന്‍റ​റി​നാ​യി വാ​ങ്ങു​ന്ന ആം​ബു​ല​ൻ​സി​ന്‍റെ ഫ​ണ്ടി​ലേ​ക്കു സെ​ന്‍റ​റി​ന്‍റെ ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് ഈ​സ ഖ​ത്ത​ർ ന​ൽ​കു​ന്ന പ​ത്തു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പ​ാണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്കു കൈ​മാ​റി. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പി.​കെ.കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, നാ​ല​ക​ത്ത് സൂ​പ്പി, എ.​കെ. മു​സ്ത​ഫ, എം.​എ​സ്.അ​ല​വി, റ​ഷീ​ദ് ആ​ലാ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.