യു​വ ഉ​ർ​ദു പ​ണ്ഡി​ത​രു​ടെ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യ്ക്ക് കേ​ര​ള ഘ​ട​ക​മാ​യി
Friday, October 23, 2020 12:43 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ ഉ​ർ​ദു ഭാ​ഷ​യി​ലെ യു​വ പ​ണ്ഡി​ത​ത​രു​ടെ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ ന്ധ​ഐ​യൂ​സ​ന്ധ യു​ടെ കേ​ര​ള ഘ​ട​കം നി​ല​വി​ൽ വ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ മീ​റ​റ്റി​ലെ ചൗ​ധ​രി ച​ര​ണ്‍​സിം​ഗ് യൂ​ണി​വേ​ഴ്സി​റ്റി ഉ​ർ​ദു വി​ഭാ​ഗം ത​ല​വ​ൻ പ്ര​ഫ. അ​സ്ലം ജം​ഷേ​ദ്പൂ​രി സം​ഘ​ട​ന​യു​ടെ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ബം​ഗാ​ൾ, ബി​ഹാ​ർ, ഝാ​ർ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഘ​ട​ക​ങ്ങ​ൾ രൂ​പീ​ക​രി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് കേ​ര​ള ഘ​ട​കം നി​ല​വി​ൽ വ​ന്ന​ത്. ഭാ​ര​തീ​യ സം​സ്കാ​ര​ത്തെ​യും അ​ഖ​ണ്ഡ​ത​യെ​യും കാ​ത്തു സൂ​ക്ഷി​ച്ച ഉ​ർ​ദു​വി​ന് കൂ​ടു​ത​ൽ പ്രാ​മു​ഖ്യം ന​ൽ​കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നു കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത യൂ​ണി​വേ​ഴ്സി​റ്റി കൊ​യി​ലാ​ണ്ടി റീ​ജ​ണ​ൽ സെ​ന്‍റ​ർ മു​ൻ ഡ​യ​റ​ക്ട​റും ഉ​ർ​ദു മു​ൻ മേ​ധാ​വി​യു​മാ​യ ഡോ. ​കെ.​വി ന​കു​ല​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡോ. ​കെ.​പി ശം​സു​ദ്ദീ​ൻ തി​രൂ​ർ​ക്കാ​ട് (ഐ​യൂ​സ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, കേ​ര​ള ചാ​പ്റ്റ​ർ) കേ​ര​ള​ത്തി​ലെ ഉ​ർ​ദു സാ​ഹി​ത്യ​സം​ഭാ​വ​ന​ക​ളും ച​രി​ത്ര​വും അ​വ​ത​രി​പ്പി​ച്ചു. ഡോ. ​ശാ​ദാ​ബ് അ​ലീം (ചൗ​ധ​രി ച​ര​ണ്‍​സിം​ഗ് യൂ​ണി​വേ​ഴ്സി​റ്റി. മീ​റ​റ്റ്് ച​ട​ങ്ങ് നി​യ​ന്ത്രി​ച്ചു.

പ്ര​മു​ഖ ഉ​ർ​ദു പ​ണ്ഡി​ത​നും ഐ​യൂ​സ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യു​മാ​യ ആ​രി​ഫ് ന​ഖ്വി (ജ​ർ​മ​നി),
പ്ര​ഫ. ശ​ബ്നം ഹ​മീ​ദ്, ഡോ. ​അ​താ​ഉ​ല്ലാ ഖാ​ൻ സ​ൻ​ജ​രി, കേ​ര​ള ഉ​ർ​ദു ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ഹു​സൈ​ൻ, അ​ൻ​ജു​മ​ൻ ത​റ​ഖീ ഉ​ർ​ദു (കേ​ര​ള) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പി.​കെ അ​ബ്ദു​ൾ ഹ​മീ​ദ്, സം​സ്ഥാ​ന ക​രി​ക്കു​ലം ക​മ്മി​റ്റി അം​ഗം എ​ൻ. മൊ​യ്തീ​ൻ​കു​ട്ടി, ഡോ. ​മു​ഹ​മ്മ​ദ് സ​ലീം പു​ൽ​സ​ര​ക​ത്ത് (ഐ​യൂ​സ കോ-​ഓ​ർ​ഡി​നേ​റ്റ​ർ. കേ​ര​ള), അ​ബ്ദു​ൾ​റ​ഷീ​ദ് റ​ഹ്മാ​നി പ​യ്യ​നാ​ട് (ഐ​യൂ​സ ക​ണ്‍​വീ​ന​ർ. കേ​ര​ള), എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​രാ​യ അ​ബ്ദു​സ​ലാം കെ.​കെ മ​ല​യ​മ്മ, അ​ബ്ദു​സ​ത്താ​ർ.​എം.​പി, അ​ബു​ബ​ക്ക​ർ അ​മീ​ർ, അ​ഫ്സ​ൽ റ​ഹ്മാ​ൻ എ​ൻ.​കെ, നൗ​ഷാ​ദ് റ​ഹ്മാ​നി മേ​ൽ​മു​റി, റാ​ശി​ദ്. സി.​വി.​കെ, മു​ഹ​മ്മ​ദ് സ​ഈ​ദ്. എ​ൻ.​കെ മേ​ൽ​മു​റി, സാ​ജി​ദ് മൊ​ക്ക​ൻ, എം.​റ​ഷീ​ദ, ടി. ​സാ​ജി​ദ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​രാ​യ സി. ​അ​നീ​സ് മ​ണ്ണാ​ർ​ക്കാ​ട്, പി.​ബ്ദു​ൾ മു​നീ​ർ കി​ഴി​ശേ​രി എ​ന്നി​വ​ർ സ്വ​ന്തം സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.. എ​ൻ. ഷം​ല ശി​റീ​നി​ന്‍റെ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ തു​ട​ങ്ങി​യ ച​ട​ങ്ങി​ന് ഡോ.​സ​ലീം പു​ൽ​സ​ര​ക​ത്ത് സ്വാ​ഗ​ത​വും ഡോ. ​പി.​കെ. ശം​സു​ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.