ജി​ല്ല​യി​ലെ ആ​ദ്യ ഇ​ല​ക്ഷ​ൻ കോ​വി​ഡ് ക്ല​സ്റ്റ​ർ കൊ​ണ്ടോ​ട്ടി​യി​ൽ
Monday, November 23, 2020 12:48 AM IST
മ​ല​പ്പു​റം: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ൽ ആ​ദ്യ ഇ​ല​ക്ഷ​ൻ കോ​വി​ഡ് ക്ല​സ്റ്റ​ർ കൊ​ണ്ടോ​ട്ടി​യി​ൽ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ൽ വോ​ട്ട​ർ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 11 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്തി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.​കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത ഉ​റ​പ്പാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ന​ൽ​കി​യ​താ​ണ്. സ്ഥാ​നാ​ർ​ഥി​ക​ൾ, പ്ര​വ​ർ​ത്ത​ക​ർ, പ്ര​ചാ​ര​ണ രം​ഗ​ത്തു​ള്ള​വ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ​ല്ലാം പൂ​ർ​ണ്ണ​മാ​യും ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​കു​ന്ന അ​ലം​ഭാ​വം വ​ലി​യ ആ​രോ​ഗ്യ പ്ര​തി​സ​ന്ധി​യ്ക്ക് കാ​ര​ണ​മാ​കു​മെ​ന്ന തി​രി​ച്ച​റി​വ് എ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​വ​ർ​ത്തി​ച്ച് അ​റി​യി​ച്ചു. കൊ​ണ്ടോ​ട്ടി​യി​ലെ​ന്ന​പോ​ലെ വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ല​ക്ഷ​ൻ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ജി​ല്ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉൗ​ർ​ജി​ത​മാ​കു​ന്ന​തോ​ടെ വ​ലി​യ ക്ല​സ്റ്റ​റു​ക​ൾ ത​ന്നെ ഇ​ത്ത​ര​ത്തി​ൽ രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. ഇ​ത് മു​ൻ​കൂ​ട്ടി​ക്ക​ണ്ട് ആ​രോ​ഗ്യ ജാ​ഗ്ര​ത ലം​ഘ​നം ന​ട​ക്കു​ന്ന മേ​ഖ​ല​ക​ൾ നി​രീ​ക്ഷി​ക്കാ​നും ക്വാ​റന്‍റൈന​ട​ക്ക​മു​ള്ള മു​ൻ​ക​രു​ത​ൽ ഉ​റ​പ്പാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​മു​ള്ള​വ​ർ ആ ​വി​വ​രം മ​റ​ച്ചു​വ​യ്ക്കു​ന്ന​തും വെ​ല്ലു​വി​ളി​യാ​കു​ന്നു​ണ്ട്.