ക​രി​യം​മു​രി​യം വ​നാ​തി​ർ​ത്തി​യി​ൽ സൗ​രോ​ർ​ജ വേ​ലി പു​ന:​സ്ഥാ​പി​ക്കു​ന്നു
Tuesday, November 24, 2020 11:17 PM IST
എ​ട​ക്ക​ര: ഉ​ദി​ര​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലെ സൗ​രോ​ർ​ജ വേ​ലി പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​നു ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. വ​നാ​തി​ർ​ത്തി​യി​ലെ അ​ടി​ക്കാ​ടു​ക​ൾ വെ​ട്ടി​മാ​റ്റു​ന്ന പ്ര​വൃ​ത്തി​യാ​ണ് നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ന​ലെ ന​ട​ത്തി​യ​ത്. കാ​ട്ടാ​ന​ശ​ല്യം മൂ​ലം പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രു​ന്നു. നെ​ല്ല്, തെ​ങ്ങ്, ക​മു​ക്, വാ​ഴ, റ​ബ​ർ ത​ട​ങ്ങി​യ വി​ള​ക​ൾ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി കാ​ട്ടാ​ന ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
തി​ങ്ക​ളാ​ഴ്ച സ്ഥ​ല​ത്ത് വ​ന​പാ​ല​ക​ൾ പ്ര​ശ്ന​ത്തി​നു അ​ടി​യ​ന്തി​ര പ​രി​ഹാ​രം കാ​ണു​മെ​ന്നു ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​ക്കി​ട​ന്ന സൗ​രോ​ർ​ജ​വേ​ലി പു​ന:​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. നാ​ട്ടു​കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ആ​യി​ര​ത്തി​അ​ഞ്ഞൂ​റ് മീ​റ്റ​റോ​ളം വ​രു​ന്ന സൗ​രോ​ർ​ജ വേ​ലി​യു​ടെ ചു​റ്റു​മു​ള്ള അ​ടി​ക്കാ​ടു​ക​ളാ​ണ് ഇ​ന്ന​ലെ വെ​ട്ടി​മാ​റ്റി​യ​ത്. 2019-ലെ ​പ്ര​ള​യ​കാ​ല​ത്ത് വെ​ള്ള​ത്തി​ലാ​യ സൗ​രോ​ർ​ജ വേ​ലി​യു​ടെ അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ൾ വ​നം വ​കു​പ്പ് ഇ​വി​ടെ നി​ന്നു മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട് ഇ​വ പു​ന:​സ്ഥാ​പി​ച്ചി​രു​ന്നി​ല്ല.
കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​ർ വേ​ലി പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​നു ക​ർ​ഷ​ക​രു​ടെ​യും ക്ല​ബ്് പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ മു​ന്നി​ട്ടി​റ​ങ്ങി വ​നം​വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​ത്. അ​ടു​ത്ത ദി​വ​സം ലൈ​ൻ ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ക​ർ​ഷ​ക​രാ​യ ജോ​സ​ഫ് ചാ​ണ്ടി, അ​ജി​ത്കു​മാ​ർ, ബാ​ല​ൻ പെ​രി​ച്ചാ​ത്ര, പു​ഷ്പ, വ​ന​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ൾ, വ​നം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.