പ്ലാ​സ്മദാ​നം ന​ട​ത്തി ദ​ന്പ​തി​ക​ൾ
Friday, November 27, 2020 11:30 PM IST
മ​ല​പ്പു​റം: കോ​വി​ഡാ​ണോ, ബി ​പോ​സി​റ്റീ​വ് എ​ന്നു പ​റ​യാ​നാ​ണ് കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി സു​മേ​ഷി​നു ഇ​ഷ്ടം. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ര​ക്ത​ദാ​നം ന​ട​ത്താ​ൻ അ​വ​സ​രം കി​ട്ടാ​ത്ത സു​മേ​ഷി​നു കോ​വി​ഡ് മു​ക്തി​ക്ക് ശേ​ഷ​മാ​ണ് ത​ന്‍റെ ര​ക്ത​ത്തി​നും ഇ​ത്ര​യേ​റെ വി​ല​യു​ണ്ടെ​ന്ന​ത് തി​രി​ച്ച​റി​യാ​നാ​യ​ത്.
കോ​വി​ഡ് ബാ​ധി​ച്ച് ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന​വ​രെ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്കെ​ത്തു​ന്ന​തി​ൽ പ്ലാ​സ്മ ദാ​ന​ത്തി​ലൂ​ടെ പ​ങ്കാ​ളി​ക​ളാ​യ​തി​ന്‍റെ ആ​ത്മ നി​ർ​വൃ​തി​യി​ലാ​ണി​ന്ന് സു​മേ​ഷും ഭാ​ര്യ കാ​ർ​ത്തി​ക​യും. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ​യും ജി​ല്ലാ ബ്ല​ഡ് ബാ​ങ്കി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ട്ട​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ്ലാ​സ്മ​ദാ​ന ക്യാ​ന്പി​ലെ​ത്തി​യാ​ണ് സു​മേ​ഷും ഭാ​ര്യ കാ​ർ​ത്തി​ക​യും ആ ​ച​രി​ത്ര നി​മി​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ദാ​താ​ക്ക​ൾ ഏ​റെ​യു​ള്ള ര​ക്ത ഗ്രൂ​പ്പാ​യ ബി ​പോ​സി​റ്റീ​വാ​ണ് സു​മേ​ഷി​നു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ പ​ല​പ്പോ​ഴും ര​ക്തം ദാ​നം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​ട്ടും ന​ട​ക്കാ​തെ പോ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ര​ക്ത​ദാ​ന​ത്തി​നു മു​ന്പെ പ്ലാ​സ്മ ദാ​നം ചെ​യ്യ​ണ​മെ​ന്ന​താ​യി​രു​ന്നി​രി​ക്ക​ണം സു​മേ​ഷി​ന്‍റെ നി​യോ​ഗം.
സു​മേ​ഷി​ന് ര​ണ്ടു​മാ​സം മു​ന്പാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. വൈ​കാ​തെ ഭാ​ര്യ​യും കോ​വി​ഡ് ബാ​ധി​ത​യാ​യി. തു​ട​ർ​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ശേ​ഷം രോ​ഗം ഭേ​ദ​മാ​യി ഇ​രു​വ​രും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ ര​ക്ത​ത്തി​ൽ നി​ന്നെ​ടു​ക്കു​ന്ന പ്ലാ​സ്മ​യി​ലൂ​ടെ കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​ക്കാ​മെ​ന്നു സു​മേ​ഷ് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ലും ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ മ​ഞ്ചേ​രി​യി​ൽ പോ​യി പ്ലാ​സ്മ​ദാ​നം ന​ട​ത്താ​നാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് കോ​ട്ട​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ലാ​സ്മ​ദാ​ന ക്യാ​ന്പ് ന​ട​ക്കു​ന്ന​ത​റി​യു​ന്ന​ത്. പി​ന്നെ ഒ​ന്നും നോ​ക്കി​യി​ല്ല. ഭാ​ര്യ​യൊ​ടൊ​പ്പം സു​മേ​ഷ് കോ​ട്ട​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി പ്ലാ​സ്മ ന​ൽ​കി ആ ​വ​ലി​യ ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.
കോ​ട്ട​ക്ക​ലി​ലെ ആ​ദ്യ ക്യാ​ന്പി​ലെ 52 പേ​രി​ൽ ഒ​രാ​ളാ​യി സു​മേ​ഷും ത​ന്‍റെ ര​ക്തം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ന​ൽ​കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ്.