അ​ശ്വ​തി​ക്ക് കേ​ന്ദ്ര​അ​ലോ​ട്ട്മെ​ന്‍റി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എം​ബി​ബി​എ​സി​ന് പ്ര​വേ​ശ​നം ഉ​റ​പ്പാ​യി
Sunday, November 29, 2020 11:43 PM IST
ക​രു​വാ​ര​കു​ണ്ട്: മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്കു നേ​ടി​യ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പ​രി​മി​തി​യു​ള്ള ക​രു​വാ​ര​കു​ണ്ട് സ്വ​ദേ​ശി അ​ശ്വ​തി​ക്ക് ഇ​നി കേ​ന്ദ്ര അ​ലോ​ട്ട്മെ​ന്‍റി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠി​ക്കാം. ക​രു​വാ​ര​ക്കു​ണ്ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ശ്വ​തി​ക്ക് കേ​ര​ള​ത്തി​ലെ പ്ര​ത്യേ​ക പ​രി​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ൽ ല​ഭി​ച്ച മാ​ർ​ക്ക് പ്ര​കാ​രം പ​തി​നേ​ഴാം റാ​ങ്ക് ആ​യി പ്ര​വേ​ശ​നം കി​ട്ടേ​ണ്ട​താ​യി​രു​ന്നു.
എ​ന്നാ​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വി​ദ്യാ​ർ​ഥി​യെ റാ​ങ്ക് ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ദിവടാംഗത മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന് മു​ന്നി​ൽ ഹാ​ജ​രാ​യി​ല്ല എ​ന്നാ​ണ് കേ​ര​ള എ​ൻ​ട്ര​ൻ​സ് ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ നി​ന്നും കി​ട്ടി​യ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ അ​ങ്ങി​നെ​യൊ​രു അ​റി​യി​പ്പ് ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​ശ്വ​തി​യു​ടെ വാ​ദം.
തു​ട​ർ​ന്ന് വി​ദ്യാ​ം​ഗ​വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ത​ട​ക്ക​മു​ള്ള ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ മേ​ൽ​നോ​ട്ട സ​മി​തി അം​ഗം എ.​വി​നോ​ദ് മാഷ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. പ​ത്ര​ദ്വാ​ര ഉ​ള്ള അ​റി​യി​പ്പ് ന​ൽ​കി എ​ന്നാ​ണ് പി​ന്നീ​ട് കി​ട്ടി​യ വി​ശ​ദീ​ക​ര​ണം.
വി​നോ​ദ് മാ​സ്റ്റ​റി​ലൂ​ടെ അ​ശ്വ​തി കേ​ര​ള എ​ൻ​ട്ര​ൻ​സ് ക​മ്മീ​ഷ​ണ​ർ​ക്കും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​ഹ​ർ​ഷ​വ​ർ​ദ്ധ​നും പ​രാ​തി ന​ൽ​കി​യി​രു​ന്നു. കേ​ര​ള എ​ൻ​ട്ര​ൻ​സ് ക​മ്മീ​ഷ​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കേ​യാ​ണ് കേ​ന്ദ്ര അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം തൊ​ട്ട​ടു​ത്ത മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശ​നം ന​ൽ​കി കൊ​ണ്ടു​ള്ള അ​റി​യി​പ്പ് കി​ട്ടു​ന്ന​ത്. അ​ശ്വ​തി​യും കു​ടും​ബ​വും വ​ലി​യ സ​ന്തോ​ഷ​ത്തി​ലാ​ണ്.