മൗ​ലാ​ന ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന​ക്യാ​ന്പ് നടത്തി
Sunday, November 29, 2020 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് പ്ര​ശ​സ്തി​യാ​ർ​ജി​ച്ച പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ഹോ​സ്പി​റ്റ​ൽ ആ​രോ​ഗ്യ​ബോ​ധ​വ​ൽ​ക​ര​ണ​രം​ഗ​ത്ത് മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കി വ​രു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ യു​വ​ജ​ന​കൂ​ട്ടാ​യ്മ​യാ​യ സോ​ൾ​സ് ഓ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ, ഐ​എം​എ ബ്ല​ഡ് ബാ​ങ്ക് പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​രു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മൗ​ലാ​ന വാ​ക് വേ ​പ​രി​സ​ര​ത്ത് ന​ട​ത്തി​യ ര​ക്ത​ദാ​ന​ക്യാ​ന്പ് മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ അ​തി​പ്ര​സ​ര​ണം മൂ​ലം ര​ക്ത​ത്തി​ന് കു​റ​വ് വ​രു​ക​യും ഈ ​അ​വ​സ​ര​ത്തി​ൽ ഇ​ത്ത​രം ക്യാ​ന്പി​ലൂ​ടെ ര​ക്തം സ​മാ​ഹ​രി​ക്കാ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ല​ഡ് ബാ​ങ്കി​നോ​ട് സ​ഹ​ക​രി​ച്ച മൗ​ലാ​ന ആ​ശു​പ​ത്രി​യു​ടെ​യും സോ​ൾ​സ് ഓ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ​യും ഭാ​ര​വാ​ഹി​ക​ളെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.
മൗ​ലാ​ന ആ​ശു​പ​ത്രി അ​സി​സ്റ്റ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ രാം​ദാ​സ്, സീ​നി​യ​ർ മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ പ്ര​കാ​ശ് വ​റ്റ​ല്ലൂ​ർ, മൗ​ലാ​ന എ​ച്ച്ആ​ർ വി​ഭാ​ഗ​ത്തി​ലെ ഷി​ജു, അ​ജ്മ​ൽ, സ​നൂ​പ്, സോ​ൾ​സ് ഓ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ പ്ര​സി​ഡ​ന്‍റ് വി​ന​യ​ൻ,
റ​ഫീ​ഖ്, സ​ലാം, അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ർ ക്യാ​ന്പി​നു നേ​തൃ​ത്വം ന​ൽ​കി. 75 ഓ​ളം പേ​ർ ര​ക്ത​ദാ​താ​ക്ക​ളാ​യി.