മ​ല​യോ​രപാതയിൽ എ​ലി​വേ​റ്റ​ഡ് ഹൈ​വേ: എം​എ​ൽ​എ നിവേദനം നൽകി
Sunday, November 29, 2020 11:45 PM IST
എ​ട​ക്ക​ര: മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​യി മ​ല​യോ​ര ഹൈ​വേ​യി​ൽ ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി.​അ​ൻ​വ​ർ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി, വ​നം മ​ന്ത്രി എ​ന്നി​വ​ർ​ക്ക് എം​എ​ൽ​എ നി​വേ​ദ​നം ന​ൽ​കി. സ​മീ​പ ജി​ല്ല​ക​ളാ​യ മ​ല​പ്പു​റ​ത്തെ​യും വ​യ​നാ​ടി​നെ​യും ബ​ന്ധി​പ്പി​ക്കു​ക​യെ​ന്ന​ത് കാ​ല​ങ്ങ​ളാ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ്. സ്വാ​ത​ന്ത്ര്യ​ത്തി​ന് മു​ന്പും പി​ന്പും മു​ണ്ടേ​രി കൃ​ഷി​ഫാം ക​ഴി​ഞ്ഞു​ള്ള നി​ല​ന്പൂ​ർ കോ​വി​ല​കം വ​ക ഭൂ​മി​യി​ലൂ​ടെ​യു​ള്ള പാ​ത​യി​ലൂ​ടെ ജ​ന​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്നു.
പി​ന്നി​ട് ഈ ​ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് വ​ന​മാ​ക്കി മാ​റ്റി. ഇ​തി​നു ശേ​ഷം ഈ ​കാ​ട്ടു​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ വ​നം വ​കു​പ്പ് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. 2011 ൽ ​താ​മ​ര​ശേ​രി ചു​രം ഇ​ടി​ഞ്ഞ​തോ​ടെ​യാ​ണ് ബ​ദ​ൽ റോ​ഡു​ക​ളെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യ​ത്.
കോ​ഴി​ക്കോ​ട് സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ മു​ണ്ടേ​രി-​മേ​പ്പാ​ടി പാ​ത​യാ​ണ് ഏ​റ്റ​വും അ​നു​യോ​ജ്യ​മെ​ന്ന് ക​ണ്ട​ത്തെു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് 2012ൽ ​പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വ് ഇ​റ​ക്കി​യെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. സ്ഥ​ലം എം​പി മ​റ്റൊ​രു ബ​ദ​ൽ റോ​ഡ് ക​ണ്ടത്തി ന​ൽ​കി​യെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. 2017ൽ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഈ ​പാ​ത​യെ മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റി നി​ർ​മി​ക്കാ​ൻ 3500 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
വ​നം​വ​കു​പ്പി​ന്‍റെ ത​ട​സ​ങ്ങ​ൾ മ​റ​ിക​ട​ന്ന് 2019 ൽ ​സ​ർ​വേ പൂ​ർ​ത്തി​ക​രി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ളു​മാ​യി വ​നം വ​കു​പ്പ് വീ​ണ്ടും ഈ ​സു​പ്ര​ധാ​ന പ​ദ്ധ​തി​ക്കെ​തി​രെ നി​ല​കൊ​ണ്ടു. ഇ​ത് മ​റി​ക​ട​ക്കാ​ൻ എം​എ​ൽ​എ ക​ത്ത് ന​ൽ​കി. ഒ​ടു​വി​ൽ വ​ന​ത്തി​നും വ​ന്യ ജീ​വി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടി​ല്ലാ​തെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും, മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലും നി​ർ​മി​ക്കു​ന്ന പോ​ലെ ആ​കാ​ശ​പാ​ത നി​ർ​മി​ക്കാ​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​ണ് ഇ​വി​ടെ ആ​കാ​ശ​പാ​ത നി​ർ​മി​ക്കേ​ണ്ടി​വ​രി​ക. ഇ​തി​ന് 500 കോ​ടി​യോ​ളം രൂ​പ​യാ​ണ് ചി​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
ഇ​തി​ന് പു​റ​മെ സ​ർ​വേ​യും ഡി​പി​ആ​റും പൂ​ർ​ത്തി​യാ​ക്കി​യ ഫാം ​റോ​ഡും, ചാ​ലി​യാ​റി​ന് കു​റു​കെ പാ​ല​വും നി​ർ​മി​ക്കാ​ൻ സാ​ധി​ച്ചാ​ൽ പ്ര​ള​യ​ശേ​ഷം ഒ​റ്റ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് ആ​ദി​വാ​സി​ക​ൾ​ക്ക് പു​റം ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നും സാ​ധി​ക്കും. നി​ല​വി​ൽ പൂ​ക്കോ​ട്ടും​പാ​ടം മു​ത​ൽ ഫാം ​ക​വാ​ടം വ​രെ​യു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ലെ ഭാ​ഗ​ങ്ങ​ളി​ലും ജി​ല്ലാ അ​തി​ർ​ത്തി​യാ​യ അ​ര​ണ​പു​ഴ വ​രെ​യു​ള്ള വ​യ​നാ​ട് ജി​ല്ല​യി​ലെ ഭാ​ഗ​ങ്ങ​ളി​ലും മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ര​ണ​പ്പു​ഴ​യി​ൽ ഒ​രു പാ​ല​വും മൂ​ന്ന് കി​ലോ​മീ​റ്റ​ർ റോ​ഡും പി​ന്നീ​ടു​ള്ള എ​ട്ട് കി​ലോ​മീ​റ്റ​ർ ആ​കാ​ശ​പാ​ത​യും പൂ​ർ​ത്തീ​ക​രി​ച്ച് ചാ​ലി​യാ​റി​ന് കു​റു​കെ പാ​ല​വും, ഫാ​മി​ൽ 3.7 കി​ലോ​മീ​റ്റ​ർ റോ​ഡും പ​യ്യാ​നി തോ​ടി​ന് ചെ​റി​യ പാ​ല​വും നി​ർ​മി​ച്ചാ​ൽ ന​ല്ലാ​രു ബ​ദ​ൽ പാ​ത​യാ​യും മ​ല​യോ​ര ഹൈ​വേ മാ​റു​മെ​ന്നാ​ണ് എം​എ​ൽ​എ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്.