ബാ​ല​റ്റ് സൂ​ക്ഷി​ക്കാ​ൻ ട്ര​ഷ​റി​ക​ളി​ൽ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ക്ര​മീ​ക​ര​ണം
Sunday, November 29, 2020 11:45 PM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ബാ​ല​റ്റ് പേ​പ്പ​റു​ക​ളു​ടെ അ​ച്ച​ടി സ​ർ​ക്കാ​ർ പ്ര​സു​ക​ളി​ൽ പു​രോ​ഗ​മി​ക്കു​ന്നു. അ​വ പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ അ​വി​ടെ നി​ന്നും ശേ​ഖ​രി​ച്ച് പോ​ളിം​ഗി​ന്‍റെ ആ​വ​ശ്യ​ത്തി​ന് വി​ത​ര​ണം ചെ​യ്യു​ന്ന​തു​വ​രെ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് പ്രി​ന്‍റ് ചെ​യ്ത് ല​ഭി​ക്കു​ന്ന ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും ട്ര​ഷ​റി​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്താ​ൻ എ​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ​മാ​ർ​ക്കും സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി.​ഭാ​സ്ക​ര​ൻ നി​ർ​ദേ​ശം ന​ൽ​കി.

എ​ക്സൈ​സ്
പ​രി​ശോ​ധ​ന
ശ​ക്ത​മാ​ക്കി

ച​ങ്ങ​രം​കു​ളം: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ പൊ​ന്നാ​നി താ​ലൂ​ക്കി​ലെ മ​ദ്യ​ശാ​ല​ക​ളി​ൽ എ​ക്സൈ​സ് വ​കു​പ്പ് സു​ര​ക്ഷാ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. തി​ര​ഞ്ഞ​ടു​പ്പ്, ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ്യാ​ജ​മ​ദ്യ നി​ർ​മ്മാ​ണം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തി​നാ​യാ​ണ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പൊ​ന്നാ​നി റേ​ഞ്ച് ഓ​ഫീ​സി​ന് കീ​ഴി​ൽ വി​വി​ധ ഷാ​പ്പു​ക​ളി​ൽ എ​ത്തി സാം​പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. പൊ​ന്നാ​നി എ​ക്സൈ​സ് റെ​യ്ഞ്ച് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​ആ​ർ.​രാ​ജേ​ഷ്കു​മാ​ർ, എ​ൽ.​ബാ​ബു, പ്ര​മോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.