ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച ര​ണ്ടുപേ​രേ​യും തി​രി​ച്ച​റി​ഞ്ഞി​ല്ല
Wednesday, December 2, 2020 11:26 PM IST
കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ല്‍ ര​ണ്ടി​ട​ത്ത് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ല്ല. കോ​ഴി​ക്കോ​ട് ക​ട​പ്പു​റം , ക​നോ​ലി ക​നാ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​രി​ച്ച‌​വ​രെ​യാ​ണ് തി​ര​ച്ച​റി​യാ​ത്ത​ത്. അ​തേ​സ​മ​യം ഇ​തി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്.
ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ബീ​ച്ചി​ല്‍ ല​യ​ണ്‍​സ് പാ​ര്‍​ക്കി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് അ​ജ്ഞാ​ത​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബെ​ഡ്ഷീ​റ്റ് വി​രി​ച്ച് അ​തി​ല്‍ പു​ത​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. 50 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും.

വെ​ള്ള മു​ണ്ടും ഇ​ളം​നീ​ല​ക​ള്ളി ഷ​ര്‍​ട്ടു​മാ​ണ് വേ​ഷം. സ​മീ​പ​ത്ത് ബാ​ഗു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭിച്ചി​ല്ല. ചെ​ന്നൈ​യി​ല്‍ ചി​കി​ത്സ​തേ​ടി​യ​താ​യി രേ​ഖ​ക​ക​ളു​ണ്ട്. ഇ​തി​ല്‍ ഗി​രീ​ഷ് എ​ന്നാ​ണ് കാ​ണു​ന്ന​ത്. സ​രോ​വ​ര​ത്ത് പാ​ര്‍​ക്കി​ന​ടു​ത്ത് ഇ​രു​മ്പു​പാ​ല​ത്തോ​ട് ചേ​ര്‍​ന്ന് വെ​ള്ള​ത്തി​ലാ​യി​രു​ന്നു മ​റ്റൊ​രാ​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. 50 വ​യ​സു​പ്രാ​യ​മു​ണ്ട്.

നീ​ല ഷ​ര്‍​ട്ടും പ​ച്ച ലു​ങ്കി​യു​മാ​ണ് വേ​ഷം. ഇ​യാ​ള്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.