ചാ​രി​റ്റി ട്ര​സ്റ്റി​ന്‍റെ മ​റ​വി​ല്‍ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി
Wednesday, December 2, 2020 11:26 PM IST
കോ​ഴി​ക്കോ​ട്: ചാ​രി​റ്റി ട്ര​സ്റ്റി​ന്‍റെ മ​റ​വി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യി കേ​സ്. വെ​ള്ള​ന്നൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ടീം​ബി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ല്‍ എ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ​യാ​ണ് പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ര്‍, അ​ജ്മ​ല്‍ എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്. സ്ഥാ​പ​ന​ത്തി​നെ​തി​രേ നേ​ര​ത്തെ​യും പ​രാ​തി​ക​ളു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. വ​യോ​ധി​ക​യു​ടെ സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും കേ​സു​ണ്ടാ​യി​രു​ന്നു.