പേ​രാ​മ്പ്ര​യി​ൽ ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു
Thursday, December 3, 2020 9:56 PM IST
പേ​രാ​മ്പ്ര : പേ​രാ​മ്പ്ര മാ​ര്‍​ക്ക​റ്റി​നു സ​മീ​പ​മു​ണ്ടാ​യ ഓ​ട്ടോ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. പേ​രാ​മ്പ്ര വ​ര്‍​ഷ ബൈ​പാ​സി​ല്‍ ന​ട​ത്ത​ല​ക്ക​ല്‍ ജി​തേ​ഷ് കു​മാ​ര്‍ (34) ആ​ണ് മ​രി​ച്ച​ത്. മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ന് സ​മീ​പം റോ​ഡി​ല്‍ ഓ​ട്ടോ തെ​ന്നി മ​റി​യു​ക​യാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​രോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ന്‍ ഉ​ള്ള്യേ​രി​യി​ലെ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​യ​ണ്ണ മ​ങ്ങ​ര കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ​യും ജാ​ന​കി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ചി​ത്ര. മ​ക്ക​ള്‍: വൈ​ഗ ല​ക്ഷ്മി, ലി​ഗ ല​ക്ഷ്മി. സ​ഹോ​ദ​ര​ന്‍: ജി​നേ​ഷ് കു​മാ​ര്‍. ജി​തേ​ഷി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ പേ​രാ​മ്പ്ര​യി​ല്‍ ഓ​ട്ടോ സ​ർ​വീ​സ് നി​ര്‍​ത്തി​വ​ച്ചു.