തു​റ​മു​ഖ​ങ്ങ​ള്‍ അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ം: അ​ഡ്വ.​വി.​ജെ. മാ​ത്യു
Saturday, January 16, 2021 12:34 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ തു​റ​മു​ഖ​ങ്ങ​ള്‍ അ​ന്ത​ര്‍​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​മെ​ന്ന് കേ​ര​ള മാ​രി​ടൈം ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ.​വി.​ജെ. മാ​ത്യു. ഇ​തി​നാ​യി തു​റ​മു​ഖ ഓ​ഫീ​സു​ക​ള്‍ കം​പ്യൂ​ട്ട​ര്‍​വ​ത്ക്ക​രി​ക്കും. ഇ​തു​വ​ഴി ക​ണ്ടെ​യ്‌​ന​ര്‍ കാ​ര്‍​ഗോ ഗ​താ​ഗ​തം ഓ​ണ്‍​ലൈ​നാ​യി ട്രാ​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യും.

പ​ണ​മി​ട​പാ​ടു​ക​ളും ക​പ്പ​ല്‍ ക​മ്പ​നി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളും സു​താ​ര്യ​മാ​ക്കും. പൈ​ല​റ്റ് പ്രൊ​ജ​ക്ട് ബേ​പ്പൂ​ര്‍, കൊ​ല്ലം, അ​ഴീ​ക്ക​ല്‍ തു​റ​മു​ഖ​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ക്രൂ ​മാ​റ്റ​ത്തി​ന് വി​ഴി​ഞ്ഞ​ത്ത് 110 ക​പ്പ​ലു​ക​ള്‍ വ​ന്ന വ​ക​യി​ല്‍ 1.10 കോ​ടി രൂ​പ വ​രു​മാ​നം കി​ട്ടി.

ബേ​പ്പൂ​ര്‍, അ​ഴീ​ക്ക​ല്‍, കൊ​ല്ലം, വി​ഴി​ഞ്ഞം തു​റ​മു​ഖ​ങ്ങ​ള്‍ അ​ന്ത​ര്‍​ദേ​ശീ​യ ക്രൂ ​ചേ​ഞ്ച് ആ​ന്‍​ഡ് ബ​ങ്ക​റിം​ഗ് ടെ​ര്‍​മി​ന​ലു​ക​ളാ​ക്കും. ക്രൂ ​മാ​റ്റ​വും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ഏ​ഴ് മു​ത​ല്‍ 11 മീ​റ്റ​ര്‍ വ​രെ ഡ്ര​ഡ്ജിം​ഗ് ന​ട​ത്ത​ണം. നി​ല​വി​ല്‍ മൂ​ന്ന​ര മീ​റ്റ​റോ​ളം ആ​ഴ​മേ ഉ​ള്ളു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഏ​ഴു​മീ​റ്റ​റി​ല്‍ ആ​ഴം കൂ​ട്ടാ​ന്‍ അ​ടി​യ​ന്ത​ര ഡ്ര​ഡ്ജിം​ഗി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​ഴി​ക്കോ​ട്ടെ പോ​ര്‍​ട്ട് ബം​ഗ്ലാ​വ് മാ​രി​ടൈം ബോ​ര്‍​ഡി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ല്‍ കൊ​ണ്ടു​വ​ന്നു. ബം​ഗ്ലാ​വ് പ​രി​ഷ്‌​ക​രി​ച്ച് ബി​സി​ന​സ് സെ​ന്‍റ​ര്‍, കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ള്‍, ഗ​സ്റ്റ് ഹൗ​സ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും.

ബേ​പ്പൂ​ര്‍ തു​റ​മു​ഖ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​വ​സാ​യി​ക​ളു​ടെ യോ​ഗം ഉ​ട​ന്‍ വി​ളി​ച്ചു​ചേ​ര്‍​ക്കും. കേ​ര​ള മാ​രി​ടൈം അ​ക്കാ​ദ​മി ക​ണ്ണൂ​ള്‍ കാ​മ്പ​സി​ല്‍ ആ​രം​ഭി​ക്കു​ന്ന പു​തി​യ കോ​ഴ്‌​സു​ക​ള്‍ 16ന് ​മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ഴി​ക്കോ​ട്ടും ത​ല​ശേ​രി​യി​ലും കോ​ഴ്‌​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ ആ​ലോ​ച​ന​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സി​ഇ​ഒ ടി.​പി. സ​ലിം​കു​മാ​ര്‍, ബേ​പ്പൂ​ര്‍ പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ അ​ശ്വ​നി പ്ര​താ​പ് എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.