അ​ന​ധി​കൃ​തമായി മ​ണ​ൽ​ ക​ട​ത്തിയ ടി​പ്പ​ർ ലോ​റി മു​ക്കം പോ​ലീ​സ് പി​ടി​കൂ​ടി
Sunday, January 17, 2021 12:23 AM IST
മു​ക്കം: ചെ​റു​വാ​ടി ക​ട​വി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി പു​ഴ​മ​ണ​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി മു​ക്കം പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്പി​നു സ​മീ​പം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് മ​ണ​ൽ ക​യ​റ്റി​വ​ന്ന ടി​പ്പ​ർ ലോ​റി നൈ​റ്റ്‌ പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു മു​ന്നി​ൽ കു​ടു​ങ്ങി​യ​ത്. പോ​ലീ​സി​നെ ക​ണ്ട​യു​ട​ൻ ഡ്രൈ​വ​ർ ലോ​റി ഉ​പേ​ക്ഷി​ച്ചു ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് ത​ന്നെ മ​ണ​ൽ മാ​ഫി​യ​ക്കെ​തി​രെ മു​ക്കം പോ​ലീ​സ് ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു മ​ണ​ൽ ക​ട​ത്തു ലോ​റി​ക​ൾ അ​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ല​ക്ഷ​ന്നോ​ടാ​നു​ബ​ന്ധി​ച്ചു പോ​ലീ​സ് തി​ര​ക്കി​ലാ​യ​തൊ​ടെ മ​ണ​ക്ക​ട​ത്ത് വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ണ​ൽ മാ​ഫി​യ​ക്കെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്ന് മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. നി​സ്സാം അ​റി​യി​ച്ചു. മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. നി​സ്സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ കെ. ​ഷാ​ജി​ദ്, എ​എ​സ് ഐ​മാ​രാ​യ സ​ലീം മു​ട്ട​ത്ത്, നാ​സ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മ​ണ​ൽ ലോ​റി പി​ടി​കൂ​ടി​യ​ത്.