വാ​ർ​ധ​ക്യ​ത്തി​ന്‍റെ ഏ​കാ​ന്ത​ത​യി​ല്‍ മ​രു​പ്പ​ച്ച​യൊ​രു​ക്കി താ​മ​ര​ശേ​രി രൂ​പ​ത
Friday, January 22, 2021 12:40 AM IST
താ​മ​ര​ശേ​രി: പ്ര​തീ​ക്ഷ​ക​ള്‍ വ​റ്റി​വ​ര​ണ്ട് പ​രാ​ശ്ര​യ​മി​ല്ലാ​തെ വാ​ര്‍​ധ​ക്യ​ത്തി​ന്‍റെ പ​ട​വു​ക​ളി​ല്‍ ത​നി​ച്ചാ​കു​ന്ന​വ​ര്‍​ക്ക് മ​രു​പ്പ​ച്ച (ഒ​യാ​സി​സ്)​ഒ​രു​ക്കി താ​മ​ര​ശേ​രി രൂ​പ​ത. ജീ​വി​ത സാ​യാ​ഹ്ന​ത്തി​ന്‍റെ പ​രാ​ധീ​ന​ത​ക​ളി​ല്‍ പ​ത​റാ​തെ ക​രു​ത്തു​പ​ക​രാ​ന്‍ രൂ​പ​ത ഒ​പ്പ​മു​ണ്ടെ​ന്ന​ത് അ​വ​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ക​യാ​ണ്.

താ​മ​ര​ശേ​രി പു​ല്ലാ​ഞ്ഞി​മേ​ട്ടി​ല്‍ നാ​ല് ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ള്‍​ക്ക് താ​മ​സി​ക്കാ​ന്‍ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്ലാ വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ‘ഒ​യാ​സി​സ്’ ഭ​വ​ന​ങ്ങ​ള്‍ നി​ർ​മി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ലെ 10 വീ​ടു​ക​ള്‍ താ​മ​സ​ത്തി​ന് ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞു. ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്ന് അ​ല്പ​മ​ക​ലെ​യാ​യി ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഒ​യാ​സി​സ്. 12,000 സ്‌​ക്വ​യ​ര്‍ ഫീ​റ്റ് വി​സ്താ​ര​മു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ല്‍ മ​നോ​ഹ​ര​മാ​യ ഒ​രു ചാ​പ്പ​ല്‍, ഡൈ​നിം​ഗ് ഹാ​ള്‍, ടി​വി റൂം, ​ലൈ​ബ്ര​റി, ഗ​സ്റ്റ് റൂം​സ്, ഓ​ഫീ​സു​ക​ള്‍ എ​ന്നി​വ മ​നോ​ഹ​ര​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. 24 മ​ണി​ക്കൂ​റും ന​ഴ്സ്മാ​ർ, വീ​ട്ടു ജോ​ലി​ക്കാ​ര്‍, ഡ്രൈ​വ​ര്‍​മാ​ര്‍, സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ര​ണ്ടു കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ ആ​ശു​പ​ത്രി​യു​മു​ണ്ട്. ന​ഗ​രാ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ ബ​ഹ​ള​ങ്ങ​ളോ പൊ​ടി​പ​ട​ല​ങ്ങ​ളോ ഇ​ല്ലാ​തെ സ്വ​ച്ഛ​മാ​യ ഗ്രാ​മീ​ണാ​ന്ത​രീ​ക്ഷ​ത്തി​ല്‍ ക​ഴി​യാ​മെ​ന്നു​ള്ള​താ​ണ് ഒ​യാ​സി​സി​ന്‍റെ പ്ര​ത്യേ​ക​ത. ത​നി​ച്ചു താ​മ​സി​ക്കു​ന്ന പു​രു​ഷ​ന്‍​മാ​ര്‍​ക്കും സ്ത്രീ​ക​ള്‍​ക്കും ര​ണ്ട് ബ്ലോ​ക്കു​ക​ളി​ലാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച മു​റി​ക​ളും ഇ​വി​ടെ​യു​ണ്ട്. എ​ല്ലാ ദി​വ​സ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും മു​ഴു​വ​ന്‍ സ​മ​യ​വും ഒ​രു വൈ​ദി​ക​ന്‍റെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​കും.

ഫാ. ​കു​ര്യ​ന്‍ ത​ല​ച്ചി​റ​ക്കു​ഴി​യാ​ണ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഡ​യ​റ​ക്ട​ര്‍. ഒ​യാ​സി​സ് പ​ദ്ധ​തി വി​ഭാ​വ​ന ചെ​യ്ത​ത് അ​ച്ച​നാ​ണ്. നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യു​ടെ പൂ​ർ​ണ മേ​ല്‍​നോ​ട്ട​വും അ​ച്ച​ന്‍​ത​ന്നെ​യാ​ണ്. ബി​ഷ​പ് മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലാ​ണ് ട്ര​സ്റ്റി​ന്‍റെ ര​ക്ഷാ​ധി​കാ​രി.

രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ണ്‍ ഒ​റ​വു​ങ്ക​ര, ചാ​ന്‍​സി​ല​ര്‍ ഫാ. ​ജോ​ര്‍​ജ് മു​ണ്ട​നാ​ട്ട്, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ.​മാ​ത്യു പു​ളി​മൂ​ട്ടി​ല്‍, കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ബി​നോ​യ് പു​ര​യി​ട​ത്തി​ല്‍ എ​ന്നി​വ​രാ​ണ് ട്ര​സ്റ്റി​ന്‍റെ മ​റ്റ് ഡ​യ​റ​ക്ട​ര്‍​മാ​ര്‍.