മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​നെ​തി​രേ പ്ര​ത്യേ​ക ശി​ക്ഷാ നി​യ​മം ന​ട​പ്പാ​ക്ക​ണം: കെ​യു​ഡ​ബ്ല്യുജെ
Monday, January 25, 2021 12:04 AM IST
കോ​ഴി​ക്കോ​ട്: തൊ​ഴി​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തി​നെ​തി​രേ പ്ര​ത്യേ​ക ശി​ക്ഷാ നി​യ​മം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വാ​ര്‍​ഷി​ക ജ​ന​റ​ല്‍​ബോ​ഡി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് കൂ​ടി​വ​രി​ക​യാ​ണ്. ഇ​ത് ത​ട​യാ​ന്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് ത​ട​യാ​ന്‍ കൊ​ണ്ടു​വ​ന്ന മാ​തൃ​ക​യി​ല്‍ ശ​ക്ത​മാ​യ നി​യ​മം ആ​വ​ശ്യ​മാ​ണെ​ന്നും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്ഷേ​മ​ത്തി​ന് കേ​ന്ദ്ര പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
പി​എ​ഫ് പെ​ന്‍​ഷ​ന്‍ കാ​ലോ​ചി​ത​മാ​യി വ​ര്‍​ധി​പ്പി​ക്കു​ക, ലേ​ബ​ര്‍ കോ​ഡ് നി​യ​മം ന​ട​പ്പാ​ക്ക​രു​ത്, പ​ത്ര​പ്ര​വ​ര്‍​ത്ത​ക പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ലെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക, കോ​വി​ഡ് വാ​ക്‌​സി​ന്‍ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ ഉ​ള്‍​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു. പ​രി​ഷ്‌​ക​രി​ച്ച വെ​ല്‍​ഫെ​യ​ര്‍ ഫ​ണ്ട് പ​ദ്ധ​തി​യു​ടെ പ്ര​ഖ്യാ​പ​ന​വും ച​ട​ങ്ങി​ല്‍ ന​ട​ന്നു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ.​എ​സ്. സു​ഭാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ്ഖാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷ് വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ട്ര​ഷ​റ​ര്‍ ഇ.​പി. മു​ഹ​മ്മ​ദ് വ​ര​വ്- ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫ​സ്‌​ന ഫാ​ത്തി​മ അ​നു​ശോ​ച​ന​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ല്‍. കി​ര​ണ്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. സ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി. ​അ​ബ്ദു​ല്‍​മ​ജീ​ദ്, ദീ​പ​ക് ധ​ര്‍​മ്മ​ഠം, കെ.​സി. സു​ബി​ന്‍, ടി. ​ഷി​നോ​ദ്കു​മാ​ർ, പി.​വി. ജീ​ജോ, വി.​സി. പ്ര​മോ​ദ് , ഹാ​ഷിം എ​ള​മ​രം, ഉ​മ്മ​ര്‍ മാ​യ​നാ​ട്, എ. ​ബി​ജു​നാ​ഥ്, എ​ൻ.​പി. സ​ക്കീ​ര്‍, ബൈ​ജു കൊ​ടു​വ​ള്ളി, ര​മേ​ശ് കോ​ട്ടൂ​ളി എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.