ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​ർ​പ്പി​ച്ച് മു​ക്ക​ത്തും റാ​ലി
Monday, January 25, 2021 11:31 PM IST
മു​ക്കം: ഡ​ൽ​ഹി​യി​ൽ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ന​ട​ന്നു​വ​രു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യ​ർ​പ്പി​ച്ച് ഇ​ന്ന് മു​ക്ക​ത്ത് റാ​ലി സം​ഘ​ടി​പ്പി​ക്കും. മു​ക്കം പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ര​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ൻ​വ​ശ​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന റാ​ലി മു​ക്കം ടൗ​ൺ ചു​റ്റി എ​സ്കെ പാ​ർ​ക്കി​ൽ സ​മാ​പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പ​തി​നെ​ട്ടോ​ളം സം​ഘ​ട​ന​ക​ളാ​ണ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് ബ​ച്ചു ചെ​റു​വാ​ടി​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ഗ​സ്റ്റി​ൻ ജോ​സ​ഫ്, ക​ൺ​വീ​ന​ർ മു​സ്ത​ഫ അ​ത്തൂ​ളി, എം.​കെ. സി​ദി​ഖ്, എ​ൻ. ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.