ഒ​രു കു​ടും​ബ​ത്തി​ലെ നാല് പേ​ർക്ക് പൊ​ള്ള​ലേ​റ്റു; ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, February 23, 2021 11:13 PM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് കാ​യ​ലോ​ട്ട്താ​ഴെ പൊ​ള്ള​ലേ​റ്റ് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. സാ​ര​മാ​യി പൊ​ള്ള​ലേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കാ​യ​ലോ​ട്ട് താ​ഴെ റേ​ഷ​ൻ ക​ട​യ്ക്ക് സ​മീ​പ​ത്തെ ശ്രീ ​ശൈ​ലം കീ​റി​യ പ​റ​മ്പ​ത്ത് രാ​ജു (48), ഭാ​ര്യ റീ​ന (40), മ​ക്ക​ളാ​യ സ്റ്റാ​ലി​ഷ് (17), സ്റ്റ​ഫി​ൻ (14) എ​ന്നി​വ​ർ​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്കാ​ണ് സം​ഭ​വം.

നാ​ട്ടു​കാ​ർ ഇ​വ​രെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. രാ​ജു​വി​ന്‍റെ മൂ​ത്ത മ​ക​ൻ സ്റ്റ​ഫി​നെ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. റീ​ന​യും സ്റ്റാ​ലി​ഷും കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചി​കി​ത്സ​യി​ലി​രി​ക്കെ ഉ​ച്ച​യോ​ടെ രാ​ജു മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച സ​മീ​പ​ത്തെ വി​വാ​ഹ വീ​ട്ടി​ലെ ഒ​രു​ക്ക​ങ്ങ​ൾ ക​ഴി​ഞ്ഞ് രാ​ത്രി വൈ​കി​യാ​ണ് റീ​ന​യും മ​ക്ക​ളും വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. രാ​ജു ഈ ​സ​മ​യ​ത്ത് വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് പു​ല​ർ​ച്ചെ ര​ണ്ട​ര​യ്ക്ക് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

വി​വാ​ഹ വീ​ട്ടി​ലേ​ക്ക് മ​ത്സ്യം വാ​ങ്ങാ​ൻ പോ​കു​ക​യാ​യി​രു​ന്ന അ​യ​ൽ​വാ​സി​ക​ളാ​ണ് രാ​ജു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നു കൂ​ട്ട​നി​ല​വി​ളി കേ​ട്ട​ത്. നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ കി​ട​പ്പു​മു​റി പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ച നി​ല​യി​ലാ​ണ്. പാ​നൂ​ർ ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​പൂ​ർ​ണ​മാ​യി അ​ണ​ച്ച​ത്. മൂ​ന്ന് പേ​രു​ടെ​യും ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​ണ്.
കു​ടും​ബ വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​ത്തെ ക​ല്യാ​ണ​വീ​ട്ടി​ൽ പോ​യി തി​രി​ച്ചെ​ത്തി​യ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭ​ർ​ത്താ​വാ​യ രാ​ജു പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ഗ​മ​നം.
ഒ​മാ​നി​ൽ ടെ​യ്‌​ല​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന രാ​ജു ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

സ്റ്റാ​ലി​ഷ് ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ക​ട​വ​ത്തൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​ണ്. പാ​റാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ൻ​പ​താം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യാ​ണ് സ്റ്റെ​ഫി​ൻ. ഫോ​റ​ൻ​സി​ക്ക് ഓ​ഫീ​സ​ർ എ.​കെ. സ​ബീ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം വീ​ട്ടി​ൽ നി​ന്നും നി​ന്നും ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. നാ​ദാ​പു​രം ഡി​വൈ​എ​സ്പി പി.​എ. ശി​വ​ദാ​സ​ൻ, വ​ള​യം എ​സ ഐ ​പി.​പി. അ​ഖി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

രാ​ജു​വി​ന്‍റെ മൃ​ത​ദേ​ഹം വ​ള​യം സി​ഐ പി.​ആ​ർ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കും. മാ​താ​വ്: നാ​ണി. സ​ഹോ​ര​ങ്ങ​ൾ: പ്ര​കാ​ശ​ൻ, നി​ർ​മ്മ​ല, ശ​ബി​ന.