‌ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​മ​ല ഉ​രുള്‍​പൊ​ട്ട​ല്‍ ദു​ര​ന്തം: കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് നി​ര്‍​മി​ച്ച വീ​ടു​ക​ള്‍ കൈ​മാ​റി
Saturday, February 27, 2021 11:12 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​യി​ല്‍ കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് നി​ര്‍​മി​ച്ച് ന​ല്‍​കു​ന്ന പ​ത്ത് വീ​ടു​ക​ള്‍ കൈ​മാ​റി. വീ​ഡി​യോ കോ​ണ്‍​ഫ​റ​സി​ലൂ​ടെ ന​ട​ന്ന പ​രി​പാ​ടി മു​ഖ്യമ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാട​നം ചെ​യ്തു.
തു​ട​ര്‍​ന്ന് പൂ​നൂ​രി​ല്‍ ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന​ര​ധി​വാ​സ ക​മ്മ​ിറ്റി ക​ണ്‍​വീ​ന​ര്‍ ഡോ. ​സ​യ്യി​ദ് അ​ബ്ദു​സ്വ​ബൂ​ര്‍ അ​വേ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌ലിയാ​ര്‍ ഭ​വ​ന​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ ക​രി​ഞ്ചോ​ല പു​ന​ര​ധി​വാ​സ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ​യ്ക്ക് കൈ​മാ​റി.
2018 ജൂ​ണ്‍ 14ന് ​ക​രി​ഞ്ചോ​ല​യി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ല്‍ നാ​ല്‍​പ്പ​തി​ല​ധി​കം വീ​ടു​ക​ള്‍ താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​രു​ന്നു. ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ ചെ​യ​ര്‍​മാ​നാ​യി രൂ​പീ​ക​രി​ച്ച ക​മ്മി​റ്റി​യു​ടെ ആ​വ​ശ്യ പ്ര​കാ​ര​മാ​ണ് കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. വീ​ടു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണം ക​രി​ഞ്ചോ​ല​യി​ലും ബാ​ക്കി​യു​ള്ള​വ കോ​ളി​ക്ക​ല്‍, കാ​ര്‍​ഗി​ല്‍, ചേ​പ്പാ​ല, വ​ട​ക്കും​മു​റി എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ നി​ര്‍​മി​ച്ച​ത്.

പി.​ടി.​എ.റ​ഹീം എം​എ​ല്‍​എ, ഹ​ജ്ജ് ക​മ്മ​ിറ്റി ചെ​യ​ര്‍​മാ​ന്‍ സി. ​മു​ഹ​മ്മ​ദ് ഫൈ​സി, ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മോ​യ​ത്ത്, ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ജി​ല്‍ രാ​ജ്, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട്, കെ.​കെ. അ​ഹ​മ്മ​ദ് കു​ട്ടി മു​സ്‌ലിയാ​ര്‍ ക​ട്ടി​പ്പാ​റ, സ​യ്യി​ദ് അ​ബ്ദു​ല്‍ ഫ​ത്താ​ഹ് അ​വേ​ലം, എ.​പി. അ​ബ്ദു​ല്‍ ഹ​ക്കീം അ​സ്ഹ​രി, പ്രേം​ജി ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.