ബി​ജെ​പി കൂ​ടാ​ര​ത്തി​ല്‍ അ​ക​പ്പെ​ട്ട സോ​ഷ്യ​ലി​സ്റ്റു​ക​ള്‍ പു​റ​ത്തു വ​ര​ണം: ശ്രേ​യാം​സ്‌​കു​മാ​ര്‍
Monday, March 1, 2021 12:16 AM IST
കോ​ഴി​ക്കോ​ട്: ബി​ജെ​പി കൂ​ടാ​ര​ത്തി​ല്‍ അ​ക​പ്പെ​ട്ടു​പോ​യ സോ​ഷ്യ​ലി​സ്റ്റു​ക​ള്‍ ആ ​ബാ​ന്ധ​വം ഉ​പേ​ക്ഷി​ച്ച് പു​റ​ത്തു​വ​രാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് എ​ല്‍​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി. ശ്രേ​യാം​സ്‌​കു​മാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജെ​ഡി​എ​സ് നേ​താ​വ് സി.​കെ. നാ​ണു എം​എ​ല്‍​എ​യു​ടെ മ​ക​ന്‍ സി.​കെ. സു​ധീ​ര്‍ അ​ട​ക്ക​മു​ള്ള ജെ​ഡി​എ​സി​ലെ ഏ​താ​നും നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും എ​ല്‍​ജെ​ഡി​യി​ല്‍ ചേ​ര്‍​ന്ന ല​യ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​താ​ധി​ഷ്ഠി​ത ധ്രു​വീ​ക​ര​ണ​ത്തി​നും ബി​ജെ​പി​യു​ടെ ദു​ര്‍​ഭ​ര​ണ​ത്തി​നും ബ​ദ​ലാ​വാ​ന്‍ സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി​ക​ള്‍ ഒ​ന്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാഞ്ഞി​ക്കാ​വ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ അ​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ എ​ല്‍​ജെ​ഡി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. എ​ല്‍​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ന​യ​ത്ത് ച​ന്ദ്ര​ന്‍, പി. ​ച​ന്ദ്ര​കു​മാ​ര്‍, ഉ​ണ്ണി മൊ​ട​ക്ക​ല്ലൂ​ര്‍, വി. ​കു​ഞ്ഞാ​ലി, അ​ഡ്വ. എം.​കെ. പ്രേം​നാ​ഥ്, ഇ.​പി. ദാ​മോ​ദ​ര​ന്‍, എ​ന്‍.​കെ. വ​ത്സ​ന്‍, വി.​കെ. വ​സ​ന്ത​കു​മാ​ര്‍, അ​ഗ്ര​ത്തി​ല്‍ അ​ജ​യ​കു​മാ​ര്‍, സി.​കെ. സു​ധീ​ര്‍, ദി​നേ​ശ​ന്‍ പ​ന​ങ്ങാ​ട്, ഭാ​സ്‌​ക​ര​ന്‍ കൊ​ഴു​ക്ക​ല്ലൂ​ര്‍, കോ​ളോ​റ ശ്രീ​ധ​ര​ന്‍, എ​ന്‍.​എ​സ്. കു​മാ​ര്‍, മാ​ത്യു ജോ​ണ്‍ പ്ര​സം​ഗി​ച്ചു.