തെ​ങ്ങ് മു​റി​ക്കു​ന്ന​തി​നി​ടെ തെ​ങ്ങ് മു​റി​ഞ്ഞ് വീ​ണ് മ​രി​ച്ചു
Monday, March 1, 2021 8:18 PM IST
കൊ​യി​ലാ​ണ്ടി: തെ​ങ്ങ് മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ തെ​ങ്ങ് മു​റി​ഞ്ഞു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ണ്ടി​യ​റാ​യ മേ​ലൂ​ർ എ​ട​ക്കാ​ട്ടു പ​റ​മ്പ​ത്ത് ബാ​ല​നാ​ണ് (55) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ച്ചേ​രി​പ്പാ​റ​ക്ക് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ വ​ച്ച് അ​പ​ക​ടം. മു​റി​ക്കാ​നാ​യി ക​യ​റി​യ തെ​ങ്ങ് ന​ടു പൊ​ട്ടി​വീ​ഴു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് വ​ള​ണ്ടി​യ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് ഡി​ജി​പി​യു​ടെ പ്ര​ത്യേ​ക പു​ര​സ്ക്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ട​ലു​ണ്ടി തീ​വ​ണ്ടി അ​പ​ക​ടം, വി​യ്യൂ​ർ മ​ണ്ണി​ടി​ച്ചി​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നേ​തൃ​ത്വ പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. പ​രേ​ത​രാ​യ ചെ​റി​യേ​ക്ക​ൻ - മാ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബി​ജി (മു​ൻ ചെ​ങ്ങോ​ട്ടു​കാ​വ് പ​ഞ്ചാ​യ​ത്തം​ഗം). മ​ക്ക​ൾ: അ​ഞ്ജ​ന, അ​ഖി​ൽ. മ​രു​മ​ക​ൻ: ര​ജീ​ഷ് (ദു​ബാ​യ്).

സ​ഹോ​ദ​ര‍​ങ്ങ​ൾ: രാ​ഘ​വ​ൻ, ദാ​മോ​ദ​ര​ൻ, സ​ര​സ, ശ​ങ്ക​ര​ൻ, നാ​രാ​യ​ണ​ൻ, ല​ക്ഷ്മി, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (സി​പി​എം ചെ​ങ്ങോ​ട്ടു കാ​വ് ലോ​ക്ക​ൽ ക​മ്മ​റ്റി​യം​ഗം), ശ്രീ​ധ​ര​ൻ.