ടി​പ്പ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടുപേ​ർ മ​രി​ച്ചു
Thursday, March 4, 2021 9:55 PM IST
മു​ക്കം: കൊ​യി​ലാ​ണ്ടി- എ​ട​വ​ണ്ണ സം​സ്ഥാ​ന പാ​ത​യി​ൽ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ഓ​ട​ത്തെ​രു​വി​ൽ ടി​പ്പ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ മ​രി​ച്ചു. മ​ല​പ്പു​റം ജി​ല്ല​യി​ലെ കീ​ഴു​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ പ​ഴം​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ കാ​ര​ങ്ങാ​ട്ട് മു​ഹ​മ്മ​ദ് കു​ട്ടി (48), നെ​ച്ചി​ക്കാ​ട്ടി​ൽ ജ​മാ​ൽ (47) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ഓ​ടെ​യാ​ണ് സം​ഭ​വം. മു​ക്ക​ത്ത് നി​ന്ന് അ​രീ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും അ​രീ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ടി​പ്പ​ർ ലോ​റി​യും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. നി​ർ​മ്മാ​ണ ജോ​ലി​ക്കാ​രാ​യ ര​ണ്ട് പേ​രും കാ​ര​ശേ​രി മു​രി​ങ്ങം​പു​റാ​യി​ൽ നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.

ടി​പ്പ​ർ ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മു​ക്കം പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യും റോ​ഡി​ലെ ര​ക്തം ക​ഴു​കി​ക്ക​ള​യു​ക​യു​മാ​യി​രു​ന്നു.

മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ ഭാ​ര്യ: ഭാ​ര്യ: സു​ഹ്റാ​ബി ചെ​റു​വാ​ടി.​മ​ക്ക​ൾ : മി​ഥു​ലാ​ജ്,മി​ൻ​ഹാ​ജ്, മി​ക്താ​ദ്.
ജ​മാ​ലി​ന്‍റെ ഭാ​ര്യ: റു​ഖി​യ മു​ക്കം. മ​ക്ക​ൾ: ഷം​ന, ആ​ഷി​ഖ്, അ​ജ‌്‌​വ. മ​രു​മ​ക​ൻ: ശാ​ഹു​ൽ പ​റ​പ്പൂ​ർ.