ബാ​ന​റു​ക​ളും ബോ​ര്‍​ഡു​ക​ളും നീ​ക്കം ചെ​യ്തു
Monday, March 8, 2021 12:17 AM IST
കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ആ​ന്‍​ഡി ഡി​ഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സ​ജീ​വം. 1,254 ബാ​ന​റു​ക​ളും 2,452 കൊ​ടി​തോ​ര​ണ​ങ്ങ​ളും 9,207 പോ​സ്റ്റ​റു​ക​ളു​മാ​ണ് ഇ​തു​വ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നാ​യി നീ​ക്കം ചെ​യ്ത​ത്. മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യ ത​ര​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്ഥ​ല​മു​ട​മ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ സ്വ​കാ​ര്യ ഇ​ട​ങ്ങ​ളി​ലും സ്ഥാ​പി​ച്ച ബാ​ന​റു​ക​ള്‍, പോ​സ്റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ്‌​ക്വാ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ട് സ്‌​ക്വാ​ഡ് വീ​തം 13 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 26 സ്‌​ക്വാ​ഡു​ക​ളെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഒ​രു സ്‌​ക്വാ​ഡി​ല്‍ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ക്കം അ​ഞ്ച് പേ​ര്‍ ഉ​ള്‍​പ്പെ​ടും.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി പ​റ​യാ​നാ​യി "സി ​വി​ജി​ല്‍' ആ​പ് സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. പ​രാ​തി​ക്കാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള പോ​സ്റ്റ​ർ, ബാ​ന​ർ തു​ട​ങ്ങി​യ​വ​യു​ടെ ഫോ​ട്ടോ എ​ടു​ത്ത് കു​റി​പ്പും ത​യാ​റാ​ക്കി ആ​പ്പി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. പ്ലേ​സ്റ്റോ​റി​ല്‍ നി​ന്ന് ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ആ​ര്‍​ക്കും പ​രാ​തി അ​റി​യി​ക്കാം. പ​രാ​തി ല​ഭി​ച്ചാ​ല്‍ 100 മി​നി​റ്റി​നു​ള്ളി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും സ​ന്ദ​ര്‍​ശി​ച്ച് രാ​ഷ്ട്രീ​യ വ്യ​ക്തി​ക​ളു​ടെ ഫോ​ട്ടോ​യു​ള്ള പോ​സ്റ്റ​റു​ക​ളും ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്തു​വെ​ന്ന് സ്‌​ക്വാ​ഡ് ഉ​റ​പ്പാ​ക്കും. ഇ​ല​ക്ട്രി​ക് പോ​സ്റ്റ്, മ​തി​ലു​ക​ള്‍ തു​ട​ങ്ങി​യ പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ എ​ല്ലാ​ത​രം അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്ത​ലു​ക​ളും നീ​ക്കം ചെ​യ്യും. സ്വ​കാ​ര്യ വ​സ്തു​ക്ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഉ​ട​മ സ​മ്മ​തം ന​ല്‍​കി​യി​ട്ടാ​ണെ​ങ്കി​ല്‍ ന​ട​പ​ടി ഉ​ണ്ടാ​വി​ല്ല. ഉ​ട​മ ത​ന്നെ പ​രാ​തി​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്കും. ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ട് ഡി​ഫേ​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡും മൂ​ന്ന് ഫ്ലൈ​യിം​ഗ് സ്‌​ക്വാ​ഡും മൂ​ന്ന് സ്റ്റാ​റ്റി​ക് സ​ര്‍​വ​യ​ല​ന്‍​സ് സ്‌​ക്വാ​ഡും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.