ട്രെ​യി​നി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 30 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി
Saturday, April 10, 2021 12:53 AM IST
കോ​ഴി​ക്കോ​ട്: മും​ബൈ​യി​ല്‍ നി​ന്ന് ട്രെ​യി​നി​ല്‍ കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന 30 കി​ലോ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ റെ​യി​ല്‍​വേ പ്രൊ​ട്ട​ക്ഷ​ന്‍ ഫോ​ഴ്‌​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12.30 ഓ​ടെ കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.
തൃ​ശൂ​രി​ലെ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​സ്ഥാ​ന്‍ ബീ​ജാ​പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ജ​ഗ്‌​റാം (19), വ​ഷ്‌​ന റാം (25) ​എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ആ​ര്‍​പി​എ​ഫി​ന്‍റെ ക്രൈം ​പ്രി​വ​ന്‍​ഷ​ൻ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ വി.​പി. മ​ഹേ​ഷ്‌​കു​മാ​ര്‍‌, കോ​ണ്‍​സ്റ്റ​ബി​ള്‍ സി.​അ​ബ്ബാ​സ് എ​ന്നി​വ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.
രേ​ഖ​ക​ളി​ല്ലാ​ത്ത ആ​ഭ​ര​ണ​ങ്ങ​ളാ​യ​തി​നാ​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി സം​സ്ഥാ​ന ജി​എ​സ്ടി​ക്ക് കൈ​മാ​റി. ജി​എ​സ്ടി വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബി​ല്ലി​ലും അ​നു​ബ​ന്ധ രേ​ഖ​ക​ളി​ലും അ​പാ​ക​ത ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് 77.5 ല​ക്ഷം രൂ​പ നി​കു​തി ഇ​ന​ത്തി​ല്‍ പി​ഴ​യാ​യി ഈ​ടാ​ക്കി .
ആ​ഭ​ര​ണ​ങ്ങ​ള്‍ ആ​കെ 30.700 കി​ലോ തൂ​ക്ക​വും 13 കോ​ടി രൂ​പ​യു​ടെ മൂ​ല്യ​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി ജി​എ​സ്ടി വി​ഭാ​ഗം അ​റി​യി​ച്ചു.പ​രി​ശോ​ധ​ന​യി​ല്‍ കോ​ഴി​ക്കോ​ട് ഇ​ന്‍റ​ലി​ജ​ന്‍​സ് ഡി​സി​എം ദി​നേ​ശ്കു​മാ​ര്‍ സ്‌​ക്വാ​ഡ് ര​ണ്ടി​ലെ എ​സി ടി.​വി.​പ്ര​മോ​ദ് എ​എ​സ്ടി​ഒ​മാ​രാ​യ കെ. ​എ​സ്. സി​ജീ​ഷ്, സു​ഹൈ​ല്‍ എ​ന്നി​വ​രും ജീ​വ​ന​ക്കാ​ര​നാ​യ ര​ഞ്ജ​നും പ​ങ്കെ​ടു​ത്തു.