പാ​നൂ​രി​ൽ ഇ​ന്ന് യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സം​ഗ​മം‌‌
Saturday, April 10, 2021 12:53 AM IST
ത​ല​ശേ​രി: സി​പി​എം ന​ട​ത്തു​ന്ന അ​രും​കൊ​ല രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ക, പോ​ലീ​സി​ന്‍റെ പ​ക്ഷ​പാ​ത നി​ല​പാ​ട് തി​രു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്ന് പാ​നൂ​രി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധസം​ഗ​മം സം​ഘ​ടി​പ്പി​ക്കും.
യു​ഡി​എ​ഫ് കൂ​ത്തു​പ​റ​ന്പ് നി​യോ​ജ​കമ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി. രാ​വി​ലെ പ​ത്തി​ന് പാ​നൂ​ർ ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധസം​ഗ​മം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ എം​പി, പി.​കെ. ഫി​റോ​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.