ഓ​വു​ചാ​ലി​ൽ വീ​ണ് സ്ത്രീക്ക് പ​രി​ക്കേ​റ്റ സം​ഭ​വം: ബ​ന്ധു​ക്ക​ൾ നി​യ​മ ന​ട​പ​ടി​ക്കൊരുങ്ങുന്നു
Saturday, April 10, 2021 12:55 AM IST
തി​രു​വ​മ്പാ​ടി: തു​റ​ന്നി​ട്ട ഓ​വു​ചാ​ലി​ൽ വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​യു​ടെ ബ​ന്ധു​ക്ക​ൾ റോ​ഡ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന നാ​ഥ് ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക്ക്. വീ​ഴ്ച​യി​ൽ വാ​രി​യെ​ല്ലി​ന് പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന തി​രു​വ​മ്പാ​ടി മി​ൽ​മു​ക്ക് ഓ​മ​ശേ​രി വീ​ട്ടി​ൽ ന​ഫീ​സ (65) ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പ​രാ​തി ന​ൽ​കും.
തി​രു​വ​മ്പാ​ടി മി​ൽ​മു​ക്കി​ലെ മ​സ്ജി​ദി​ൽ നി​ന്ന് ന​മ​സ്ക്കാ​രം ക​ഴി​ഞ്ഞ് റോ​ഡി​ലേ​ക്കി​റ​ങ്ങ​വേ തു​റ​ന്നി​ട്ട ഓ​വു​ചാ​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു ന​ഫീ​സ. മാ​ർ​ച്ച് 30ന് ​രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഗ​സ്ത്യ​ൻ​മു​ഴി - കൈ​ത​പൊ​യി​ൽ റോ​ഡ് പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് തു​ട​ങ്ങി​യ ഓ​വു​ചാ​ൽ നി​ർ​മാ​ണം ഇ​പ്പോ​ഴും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.