ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്ന്
Friday, April 16, 2021 12:58 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ​യി​ല്‍ കാ​ട്ടു​പ​ന്നി​ക​ളും കു​ര​ങ്ങു​ക​ളും കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ച​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം എ​ത്ര​യും വേ​ഗം ക​ര്‍​ഷ​ക​ര്‍​ക്ക് ന​ല്‍​ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. അ​പേ​ക്ഷ​യും എ​ല്ലാ​വി​ധ രേ​ഖ​ക​ളും വ​നം​വ​കു​പ്പി​ന് ന​ല്‍​കി​യി​ട്ടും ഇ​തു​വ​രെ ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
വീ​ട്ടു​മു​റ്റ​ത്തെ തെ​ങ്ങി​ല്‍ വ​രെ കു​ര​ങ്ങു​ക​ൾ ക​യ​റി ക​രി​ക്ക് അ​ട​ക്കം പ​റി​ച്ചെ​റി​ഞ്ഞ് ന​ശി​പ്പി​ക്കു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ളെ​യും കു​ര​ങ്ങു​ക​ളെ​യും ക്ഷു​ദ്ര​ജീ​വി പ​ട്ടി​ക​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു. സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, രാ​ജു ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.