കൂ​രോ​ട്ട്പാ​റ​യി​ൽ കാ​ട്ടാ​ന വി​ള​ക​ൾ ന​ശി​പ്പി​ച്ചു
Saturday, April 17, 2021 12:14 AM IST
കോ​ട​ഞ്ചേ​രി: കൂ​രോ​ട്ടു​പാ​റ​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വി​ള​ക​ൾ ന​ശി​പ്പി​ച്ചു. ച​ക്കി​ട്ട​മു​റി​യി​ൽ ഷാ​ജി, ച​ക്കി​ട്ട​മു​റി​യി​ൽ ബി​ജു, ക​ണ്ട​ത്തി​ൽ തോ​മ​സ്, ക​ണ്ട​ത്തി​ൽ സെ​ബാ​സ്റ്റ്യ​ൻ,ക​ണ്ട​ത്തി​ൽ പ​ത്രോ​സ്, തോ​മ​സ് കു​റ്റി​പ്പ​റ​മ്പി​ൽ, ജോ​സ​ഫ് കൂ​നാ​നി​ക്ക​ൽ എ​ന്നി​വ​രു​ടെ തെ​ങ്ങ്, വാ​ഴ, ക​പ്പ, കൊ​ക്കോ എ​ന്നി​വ​യാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്.
കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ്‌ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ, വാ​ർ​ഡ് അം​ഗ​ങ്ങ​ലാ​യ ലീ​ലാ​മ്മ ക​ണ്ട​ത്തി​ൽ, ചി​ന്ന അ​ശോ​ക​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.