ക​ക്ക​യം പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ കെ​ട്ട് ത​ക​ർ​ച്ച​യി​ൽ
Saturday, April 17, 2021 12:14 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം ടൗ​ണി​ന് സ​മീ​പ​മു​ള്ള കോ​ൺ​ക്രീ​റ്റ് പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ക​രി​ങ്ക​ൽ കെ​ട്ട് ത​ക​ർ​ന്ന് പാ​ലം അ​പ​ക​ട ഭീ​ക്ഷ​ണി​യി​ൽ. പി​ഡ​ബ്ല്യു​ഡി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള​തും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തു​മാ​യ പാ​ല​ത്തി​ന്‍റെ ക​രി​ങ്ക​ൽ കെ​ട്ട് വ​ർ​ഷ​ങ്ങ​ൾ മു​ൻ​പ് ത​ക​ർ​ന്നു​വെ​ങ്കി​ലും കാ​ലാ​ക്ര​മേ​ണെ ഇ​തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​ച്ചു​വ​രു​ന്ന​താ​ണ് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത്. ക​ക്ക​യ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​എ​സ്ഇ​ബി​യു​ടെ പ​വ​ർ ഹൗ​സു​ക​ളി​ൽ നി​ന്ന് ജ​ന​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പു​റ​ന്ത​ള്ളു​ന്ന വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കാ​ണ് പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​രാ​ൻ ഇ​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലെ ഉ​രു​ൾ​പ്പൊ​ട്ട​ൽ, പ്ര​ള​യം എ​ന്നി​വ​യെ​ത്തും​ട​ർ​ന്നും കെ​ട്ടി​ന് ക്ഷ​ത​മേ​ൽ​ക്കാ​നി​ട​യാ​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും വൈ​ദ്യു​തി ഉ​ത്പാ​ദ​ന കേ​ന്ദ്ര​വും സ്ഥി​തി ചെ​യ്യു​ന്ന ക​ക്ക​യ​ത്തേ​ക്ക് ബ​സു​ക​ൾ അ​ട​ക്കം ഒ​ട്ട​ന​വ​ധി യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത്. പ്ര​ദേ​ശ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വ​വും ക​ണ​ക്കി​ലെ​ടു​ത്ത് പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.