കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പൊ​ളി​ച്ച ബാ​രി​ക്കേ​ഡ് ന​ഗ​ര​സ​ഭ വീ​ണ്ടും കെ​ട്ടി
Friday, May 7, 2021 1:06 AM IST
മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ക്കം ക​ട​വ് പാ​ലം വീ​ണ്ടും അ​ട​ച്ചു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​ജി​ത പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ലം ക​യ​ർ​കെ​ട്ടി അ​ട​ച്ച​ത്.
ബു​ധ​നാ​ഴ്ച ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പാ​ലം അ​ട​ച്ചി​രു​ന്നെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​തു പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഗ​ര​സ​ഭാ​ധി​കൃ​ത​രെ​ത്തി പാ​ലം അ​ട​ച്ച​ത്.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ രോ​ഗ​വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​ണെ​ന്നും ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ലം അ​ട​ച്ച​തെ​ന്നും പ്ര​ജി​ത പ്ര​ദീ​പ് പ​റ​ഞ്ഞു. ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​വാ​ൻ വ​ഴി ഒ​രു​ക്കി​യി​ട്ടു​ണ്ട​ന്നും അ​വ​ർ പ​റ​ഞ്ഞു. സ്ഥ​ല​ത്ത് പോ​ലീ​സി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.