ഈ​ങ്ങോ​റ​ച്ചാ​ൽ ചെ​ക്ക്ഡാം തു​റ​ന്നി​ല്ല: കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി
Sunday, May 16, 2021 11:52 PM IST
കൂ​രാ​ച്ചു​ണ്ട്: കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ ഈ​ങ്ങോ​റ​ച്ചാ​ലി​ലു​ള്ള ചെ​ക്ക്ഡാം തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് തോ​ട് ക​ര​ക​വി​ഞ്ഞ് സ​മീ​പ​പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ വെ​ള്ള​ത്തി​ലാ​യി. ക​ന​ത്ത മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ട്ടും ചെ​ക്ക്ഡാം തു​റ​ക്കാ​ത്ത​താ​ണ് വെ​ള്ളം ഉ​യ​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ഓ​ഞ്ഞി​ൽ പ്ര​ദേ​ശ​ങ്ങ​ൾ​വ​രെ ഇ​തേ​തു​ട​ർ​ന്ന് വെ​ള്ള​ത്തി​ലാ​യി. ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പ് നി​ർ​മി​ച്ച​താ​ണ് ചെ​ക്ക്ഡാം.

പ​ച്ച​ക്ക​റി
വി​ള​വെ​ടു​ക്കാ​നാ​വാ​തെ
ന​ശി​ക്കു​ന്നു

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ തി​മി​ർ​ത്ത് പെ​യ്യു​ന്ന ക​ന​ത്ത മ​ഴ ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. മൂ​ന്ന് ദി​വ​സ​മാ​യി നി​ർ​ത്താ​തെ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ മൂ​ലം വ​യ​ലു​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ നി​ര​വ​ധി കൃ​ഷി​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. മു​ക്കം ന​ഗ​ര​സ​ഭ, കാ​ര​ശേ​രി, കൊ​ടി​യ​ത്തൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ക്കെ തു​ട​ർ​ച്ച​യാ​യി പെ​യ്ത മ​ഴ മൂ​ല​മാ​ണ് കൃ​ഷി​ക്ക് നാ​ശം സം​ഭ​വി​ച്ച​ത്.
മ​ര​ച്ചീ​നി, വാ​ഴ, പ​യ​ർ, ചു​ര​ങ്ങ, വെ​ള്ള​രി, ക​ക്കി​രി, ത​ണ്ണി​മ​ത്ത​ൻ, ചീ​ര തു​ട​ങ്ങി​യ കൃ​ഷി​ക​ൾ​ക്കാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​റ്റ​ക്കും കൂ​ട്ടാ​യും പ്ര​തീ​ക്ഷ​യോ​ടെ ചെ​യ്ത കൃ​ഷി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി ന​ശി​ച്ച​ത്. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ ഇ​മ്പി​ചാ​ലി​യു​ടെ ഉ​ട​മ​സ്ഥ​യി​ലു​ള്ള ഏ​ക്ക​ർ ക​ണ​ക്കി​ന് പ​ച്ച​ക്ക​റി കൃ​ഷി ഇ​പ്പോ​ഴും വെ​ള്ള​ത്തി​ലാ​ണ്. ചെ​റു​വാ​ടി മു​നീ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൃ​ഷി​യും ചെ​റു​വാ​ടി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ 60 സെ​ന്‍റി​ൽ ചെ​യ്ത പ​ച്ച​ക്ക​റി കൃ​ഷി​യും വെ​ള്ള​ത്തി​ലാ​യി. പ​ഞ്ചാ​യ​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ് വ​യ​ലു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്ത് വെ​ള്ളം ക​യ​റി​യ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.