വീ​ടി​ന്‍റെ പി​ൻ​മ​തി​ൽ ഇ​ടി​ഞ്ഞു
Sunday, May 16, 2021 11:52 PM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ പ​ന്തി​രി​ക്ക​ര കു​റു​ങ്ങോ​ട്ട് അ​ബ്ദു​ള്‍ അ​സീ​സി​ന്‍റെ വീ​ടി​ന്‍റെ പി​ന്‍​വ​ശ​ത്തെ മ​തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും പൂ​ര്‍​ണ​മാ​യും ഇ​ടി​ഞ്ഞു. ഇ​രു​പ​ത്തി അ​ഞ്ചു മീ​റ്റ​ര്‍ നീ​ള​വും നാ​ലു​മീ​റ്റ​ര്‍ ഉ​യ​ര​വു​മു​ള്ള ചെ​ങ്ക​ല്‍ കെ​ട്ടാ​ണ് നി​ലം പൊ​ത്തി​യ​ത്. കെ​ട്ട് ഇ​ടി​ഞ്ഞ​ത് സ​മീ​പ​ത്തെ വീ​ടി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി, വാ​ര്‍​ഡ് അം​ഗം പി.​കെ. പ്ര​കാ​ശി​നി എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

മ​ൺ​ഭി​ത്തി ഇ​ടി​ഞ്ഞു,
വീ​ടി​നു നാ​ശം,
കാ​ലി​തൊ​ഴു​ത്ത്
നി​ലം​പൊ​ത്തി

ച​ക്കി​ട്ട​പാ​റ: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​നു പി​ന്നി​ലെ ഉ​യ​ര​മു​ള്ള മ​ൺ​ഭി​ത്തി ഇ​ടി​ഞ്ഞു വീ​ണു. ച​ക്കി​ട്ട​പാ​റ ടെ​ല​ഫോ​ൺ എ​ക്സ്ചേ​ഞ്ചി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ചാ​ത്താ​റ​മ്പ​ത്ത് ബാ​ബു​വി​ന്‍റെ വീ​ടി​നു ക​ന​ത്ത നാ​ശം. അ​ടു​ക്ക​ള പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വീ​ടി​നു​ള്ളി​ൽ ക​ല്ലും മ​ണ്ണും നി​റ​ഞ്ഞ നി​ല​യി​ലാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ബാ​ബു​വി​ന്‍റെ വീ​ട്ടി​ന​ൽ​പ്പ​മ​ക​ലെ താ​മ​സി​ക്കു​ന്ന വ​ള്ളി​പ്പ​റ​മ്പി​ൽ ബി​നു​വി​ന്‍റെ കാ​ലി​തൊ​ഴു​ത്ത് കാ​റ്റി​ലും മ​ഴ​യി​ലും ത​ക​ർ​ന്നു വീ​ണു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ, വാ​ർ​ഡ് അം​ഗം ജി​തേ​ഷ് മു​തു​കാ​ട്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഇ.​എം. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

നാ​ദാ​പു​രം മേ​ഖ​ല​യി​ല്‍ ക​ന​ത്ത നാ​ശം

നാ​ദാ​പു​രം: ക​ന​ത്ത മ​ഴ​യി​ല്‍ നാ​ദാ​പു​രം മേ​ഖ​ല​യി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ ന​ഷ്ടം. തൂ​ണേ​രി, വാ​ണി​മേ​ല്‍ ഈ​യ്യ​ങ്കോ​ട്, വി​ലാ​ത​പു​രം ഭാ​ഗ​ങ്ങ​ളി​ലാ​ണ് കാ​റ്റും മ​ഴ​യും ക​ന്ന​ത്ത നാ​ശം വി​ത​ച്ച​ത്. മ​ര​ങ്ങ​ള്‍ ക​ട പു​ഴ​കി വീ​ണ് വി​ലാ​ത​പു​ര​ത്തും തൂ​ണേ​രി​യി​ലും അ​ഞ്ച് വീ​തം ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റു​ക​ളും പ​യ​ന്തോ​ങ്ങി​ല്‍ ഒ​രു പോ​സ്റ്റും ത​ക​ര്‍​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണ് ലൈ​നു​ക​ള്‍ ത​ക​രാ​റി​ലാ​യി. ഇ​ല​ക്‌​ട്രി​സി​റ്റി ജീ​വ​ന​ക്കാ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യ​തി​നാ​ല്‍ നാ​മ മാ​ത്ര​മാ​യ ജീ​വ​ന​ക്കാ​ര്‍ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്.
മേ​ഖ​ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യു​ള​ള ഡി​സി​സി​യും,എ​ഫ്എ​ല്‍​ടി​സി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വാ​ണി​മേ​ലി​ല്‍ വീ​ടി​നോ​ട് ചേ​ര്‍​ന്ന് നി​ര്‍​മി​ച്ച കി​ണ​ര്‍ മ​ണ്ണി​ന​ടി​യി​ലേ​ക്ക് താ​ഴ്ന്നു. കി​ട​ഞ്ഞോ​ത്ത് മൊ​ട്ടേ​മ്മ​ല്‍ അ​ശോ​ക​ന്‍റെ വീ​ട്ടു​പ​റ​മ്പി​ലെ കി​ണ​റാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഏ​ഴ് മീ​റ്റ​റോ​ളം ഇ​ടി​ഞ്ഞ​ത്. തൂ​ണേ​രി പ​ത്താം വാ​ര്‍​ഡി​ല്‍ കീ​ച്ചേ​രി കു​ഞ്ഞി​രാ​മ​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്ന കി​ണ​റും താ​ഴ്ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​ശ്ര​യ​മാ​യി​രു​ന്നു 24 അ​ടി​യോ​ളം താ​ഴ്ച്ച​യു​ള്ള കി​ണ​ർ. ക​ല്ലാ​ച്ചി ഈ​യ്യ​ങ്കോ​ട് വീ​ടി​ന്‍റെ ചു​റ്റ് മ​തി​ല്‍ ത​ക​ര്‍​ന്നു.
കു​റ്റി​യി​ല്‍ പ്ര​മോ​ദി​ന്‍റെ വീ​ടി​നെ ചെ​ങ്ക​ല്ലി​ല്‍ നി​ര്‍​മി​ച്ച ചു​റ്റു മ​തി​ല്‍ ത​ക​ര്‍​ന്ന് സ​മീ​പ​ത്തെ കു​റ്റി​യി​ല്‍ റ​ഫീ​ഖി​ന്‍റെ വീ​ടി​ന്‍റെ പി​ന്‍ ഭാ​ഗ​ത്തെ ചു​മ​രി​നു കേ​ടു​പാ​ട് സം​ഭ​വി​ച്ചു. തെ​രു​വ​ന്‍​പ​റ​മ്പി​ല്‍ വ​ലി​യ​പ​റ​മ്പ​ത്ത് സൈ​ന​ബ​യു​ടെ വി​ടി​നോ​ട് ചേ​ര്‍​ന്ന മ​തി​ലി​ടി​ഞ്ഞ് വീ​ടി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.
നാ​ദാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ഇ.​കെ.​വി​ജ​യ​ന്‍ എം​എ​ല്‍​എ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. മു​ഹ​മ്മ​ദ​ലി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സി.​കെ. നാ​സ​ര്‍, വാ​ര്‍​ഡ് അം​ഗം ക​ണേ​ക്ക​ല്‍ അ​ബ്ബാ​സ് എ​ന്നി​വ​ര്‍ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

ന​ഷ്ട​പ​രി​ഹാ​രം
ഉ​റ​പ്പ് വ​രു​ത്ത​ണം;
കാ​രാ​ട്ട് റ​സാ​ഖ്

താ​മ​ര​ശേ​രി: കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ട​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ശ ന​ഷ്ടം സം​ഭ​വി​ച്ച വീ​ടു​ക​ള്‍​ക്കും കാ​ര്‍​ഷി​ക മേ​ഖ​ല​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ് ആ​വ​ശ്യ​പ്പെ​ട്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്ന കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ല്‍ അ​വ​ര്‍​ക്ക് ല​ഭി​ക്കേ​ണ്ട ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​പ​ടി​ക​ള്‍ കൈ​കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.