ആ​ശ്വാ​സ​മാ​യി ‘അ​പ്പോ​ത്തി​ക്കി​രി’
Sunday, May 16, 2021 11:53 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡും ലോ​ക്ഡൗ​ണും കാ​ര​ണം ആ​ശു​പ​ത്രി​യി​ൽ എ​ത്താ​ൻ ക​ഴി​യാ​ത്ത രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​വു​മാ​യി നി​യു​ക്ത എം​എ​ല്‍​എ മു​ഹ​മ്മ​ദ് റി​യാ​സ്. രോ​ഗി​ക​ളു​ടെ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നാ​യി അ​പ്പോ​ത്തി​ക്കി​രി എ​ന്ന പ​ദ്ധ​തി​യാ​ണ് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന​ത്.
കോ​വി​ഡ് രോ​ഗി​ക​ൾ കൂ​ടി​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ മ​ടി​ക്കു​ന്ന​വ​ർ​ക്കും ലോ​ക്ഡൗ​ണി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കു​മാ​യു​ള്ള സൗ​ക​ര്യ​മാ​ണ് അ​പ്പോ​ത്തി​ക്കി​രി​യി​ലൂ​ടെ ഉ​റ​പ്പാ​ക്കു​ന്ന​തെ​ന്ന് റി​യാ​സ് പ​റ​യു​ന്നു. ചി​കി​ത്സ വേ​ണ്ട​വ​രെ നേ​രി​ട്ട് കാ​ണും. അ​തി​നാ​യി ഡോ​ക്ട​ർ​മാ​രും ന​ഴ്സും മി​നി ഫാ​ർ​മ​സി​യും ത​യ്യാ​ർ. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി മി​നി​ലാ​ബും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
ബേ​പ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​മാ​യ ന​മ്മു​ടെ ബേ​പ്പൂ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് പു​തി​യ ആ​ശ​യം. കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് പു​റ​മെ ജ​ന​റ​ൽ മെ​ഡി​സി​ൻ, ഫാ​മി​ലി മെ​ഡി​സി​ൻ, ഇ​എ​ൻ​ടി, ഗൈ​ന​ക്കോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ചി​കി​ത്സ​യും ഉ​റ​പ്പാ​ക്കും. പ​രി​ശോ​ധ​ന​യ്ക്കാ​യി നേ​ര​ത്തെ ബു​ക്ക് ചെ​യ്യ​ണം. പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ആ​വ​ശ്യ​മാ​യ മ​രു​ന്നും ന​ൽ​കും. അ​ത്യാ​വ​ശ്യ​മെ​ങ്കി​ൽ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മൊ​രു​ക്കും. മു​ഴു​വ​ൻ സ​മ​യം രോ​ഗി​ക​ൾ​ക്ക് ടെ​ലി മെ​ഡി​സി​ൻ സം​വി​ധാ​ന​വും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി ഒ​രു ക​ൺ​ട്രോ​ൾ റൂ​മും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.