ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള ശി​ക്ഷ​ാന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക: എം.​കെ.​രാ​ഘ​വ​ൻ എം​പി
Monday, June 14, 2021 11:47 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​രം​ഗ​ത്ത് മി​ക​ച്ച രീ​തി​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ അ​കാ​ര​ണ​മാ​യി ശി​ക്ഷ​ാന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​മെ​ന്ന് എം.​കെ.​രാ​ഘ​വ​ൻ എം​പി.​പ​റ​ഞ്ഞു.​
കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​സി​ഡ​ന്‍റും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​മാ​യ സു​രേ​ഷ് കു​ഴി​വേ​ലി​യു​ടെ സ​സ്പെ​ൻ​ഷ​നി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
ആ​രോ​ഗ്യവ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ നി​ര​ന്ത​ര​മാ​യി ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രെ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പ്ര​ദീ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശ്ശേ​രി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ശ​ശി​കു​മാ​ർ കാ​വാ​ട്ട്, എം. ​ഷി​ബു, ടി.​ഹ​രി​ദാ​സ​ൻ, സി​ജു.​കെ.​നാ​യ​ർ, ജി​ല്ലാ ട്ര​ഷ​റ​ർ കെ.​കെ.​പ്ര​മോ​ദ് കു​മാ​ർ, മു​ര​ളീ​ധ​ര​ൻ ക​മ്മ​ന, ര​ഞ്ജി​ത് ചേ​മ്പാ​ല, വി.​വിപീ​ഷ്, എം.​ഷാ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.