കൃ​ഷി​യി​ട​ങ്ങ​ൾ പു​ഴ ക​വ​രു​ന്നു; സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Wednesday, June 16, 2021 12:03 AM IST
കൂ​രാ​ച്ചു​ണ്ട്: പു​ഴ​യ​രി​കി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി​ക​ൾ നി​ർ​മി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന ഓ​ഞ്ഞി​ൽ ചെ​റു​പു​ഴ കൃ​ഷി​യി​ട​ങ്ങ​ൾ ക​വ​രുന്ന​താ​യി പ​രാ​തി. കൂ​രാ​ച്ചു​ണ്ട്, കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ള്ള ഒ​ട്ട​ന​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ നാ​ശ​ത്തി​ലു​ള്ള​ത്.

കാ​ല​ങ്ങ​ളാ​യി പു​ഴ​യോ​രം ഇ​ടി​ഞ്ഞ് പു​ഴ​യു​ടെ ഗ​തി മാ​റി​യും ഒ​ഴു​കു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്തോ​റും ഇ​തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​ച്ചുവ​രി​ക​യു​മാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ കൂ​രാ​ച്ചു​ണ്ട്, പു​ളി​വ​യ​ൽ, ഓ​ഞ്ഞി​ൽ തു​ട​ങ്ങി കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ട്ട ഈ​ങ്ങോ​റ​ച്ചാ​ൽ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ നാ​ശം സം​ഭ​വി​ക്കു​ന്ന​ത്.

ജ​ല​സേ​ച​ന വ​കു​പ്പ് അ​ഞ്ചോ​ളം ചെ​ക്ക്ഡാ​മു​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള ക​രി​ങ്ക​ൽ ഭി​ത്തി​ക​ള​ല്ലാ​തെ പു​ഴ​യു​ടെ മ​റ്റൊ​രു ഭാ​ഗ​ങ്ങ​ളി​ലും സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ നി​ർ​മി​ച്ചി​ട്ടി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ക​ർ​ഷ​ക​ർ ജ​ല​സേ​ച​ന വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ക​ഴി​ഞ്ഞ പ്ര​ള​യ​ങ്ങ​ളി​ൽ ഇ​രു​പ​ത് സെ​ന്‍റ് വി​സ്തൃ​തി​യി​ൽ വ​രെ കൃ​ഷി​യി​ടം പു​ഴ​യാ​യി മാ​റി​യ ക​ർ​ഷ​ക​രു​ണ്ട്.

ക​ർ​ഷ​ക​രാ​യ തേ​നം​മാ​ക്ക​ൽ ജോ​ർ​ജ്, ജോ​സ് അ​രി​മ​ണ്ണി​ൽ, ഷാ​ജു കി​ഴ​ക്ക​ര​ക്കാ​ട്ട്, താ​ന്നി​യാ​നി ഫി​ലി​പ്പ്, ജോ​ൺ താ​രാ​ഭ​വ​ൻ, ഒ​റ്റ​പ്ലാ​ക്ക​ൽ മൈ​ക്കി​ൾ, പോ​ണ്ടാ​ന​ത്ത് ജോ​സ​ഫ്, ഷാ​ജി തെ​ര​ളി​യി​ൽ, പാം​പ്ലാ​നി​യി​ൽ തോ​മ​സ്, പൂ​വ്വ​ത്തി​ങ്ക​ൽ സ​ണ്ണി, എ​ള​പ്ലാ​ശ്ശേ​രി​ൽ ടോ​മി, എ​ളം പ്ലാ​ശ്ശേ​രി​ൽ ബി​ജു, കു​രീ​ക്കാ​ട്ടി​ൽ ജോ​ർ​ജ്, കു​രീ​ക്കാ​ട്ടി​ൽ ബി​ജു, കാ​ര​ക്ക​ട ജോ​സ്, ഇ​ല്ലി​ക്ക​ൽ ജോ​ർ​ജ്, ചേ​ലാ​പ​റ​മ്പ​ത്ത് മ​നോ​ജ്, ചേ​ലാ​പ​റ​മ്പ​ത്ത് മാ​ത്യു, പാ​ല​ക്കാ​ട്ട് ബേ​ബി, പാ​റ​ക്കൊ​മ്പ​ത്ത് കു​മാ​ര​ൻ, ക​രി​മ്പ​ന​ക്കു​ഴി ഷി​ജു തു​ട​ങ്ങി​യ നി​ര​വ​ധി​പ്പേ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കാ​ണ് ഭീ​ഷ​ണി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.