ക​ന​ത്ത മ​ഴ​യി​ൽ വീടിന്‍റെ പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു
Wednesday, June 16, 2021 12:03 AM IST
തി​രു​വ​മ്പാ​ടി: ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി ഇ​ടി​ഞ്ഞു. പാ​മ്പി​ഴ​ഞ്ഞ​പാ​റ പ​ട്ടി​ക്കാ​ട്ട് മൊ​യ്തീ​ന്‍റെ വീ​ടി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മ​ഴ​യി​ൽ വീ​ടി​ന്‍റെ മ​റ്റൊ​രു ഭാ​ഗ​ത്തെ പാ​ർ​ശ്വ​ഭി​ത്തി​യും ത​ക​രു​ക​യും പി​ന്നീ​ട് കോ​ൺ​ക്രീ​റ്റ് പി​ല്ല​റി​ൽ കെ​ട്ടി​പ്പൊ​ക്കി​യി​രു​ന്നു. ഇ​തി​ന് സ​മീ​പ​മു​ള്ള 70 അ​ടി​യോ​ളം നീ​ള​മു​ള്ള പാ​ർ​ശ്വ​ഭി​ത്തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്.

കൂ​രാ​ച്ചു​ണ്ട് ബ​ഡ്സ് സ്കൂ​ളി​ന്
ജെ​സി​ഐ തു​ക കൈ​മാ​റി

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ച്ചി​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ​ഡ്സ് സ്കൂ​ളി​ന് ഭ​ക്ഷ​ണ​കി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള തു​ക ജെ​സി​ഐ കൂ​രാ​ച്ചു​ണ്ട് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട​യ്ക്ക് ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സി​ജോ ക​പ്പ​ലു​മാ​ക്ക​ൽ കൈ​മാ​റി.
പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​അ​ബ്ദു​റ​ഹീം, അം​ഗ​ങ്ങ​ളാ​യ സി​മി​ലി ബി​ജു, വി​ൻ​സി തോ​മ​സ്, ജി​തി​ൻ പ​തി​യി​ൽ, ശ്രീ​ജി​ത്ത് തെ​ക്ക​യി​ൽ, ജ​ലീ​ൽ കു​ന്നും​പു​റം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.