പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഭ​ക്ഷ​ണവി​ത​ര​ണ പ​ദ്ധ​തി പു​ന​രാ​രം​ഭി​ച്ചു
Wednesday, June 16, 2021 11:54 PM IST
പേ​രാ​മ്പ്ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ പേ​രാ​മ്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണ പ​ദ്ധ​തി പു​ന:​രാ​രം​ഭി​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വച്ചിരുന്നു.
രാ​വി​ലെ 10ന് ​ക​ഞ്ഞി​യും ഒ​രു​മ​ണി​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വു​മാ​ണ് ന​ൽ​കു​ന്ന​ത്. പേ​രാ​മ്പ്ര​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഉ​ദാ​ര​മ​തി​ക​ളാ​യ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കുന്നത്. തു​ട​ർ​ന്നും എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി

താ​മ​ര​ശേ​രി: ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ച്ച് ജ​ന​ജീ​വി​തം ദു​ഃസ്സഹ​മാ​ക്കു​ന്ന കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ ന​യ​ത്തി​നെ​തി​രെ​യും ല​ക്ഷ​ദ്വീ​പി​ന്‍റെ സ​മാ​ധ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ തെ​റ്റാ​യ ന​ട​പ​ടി​ക്കെ​തി​രെ​യും ജ​ന​താ​ദ​ള്‍-​എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ച്ചം​പൊ​യി​ല്‍ പോ​സ്റ്റോ​ഫീ​സി​നു മു​മ്പി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തി.
ജ​ന​താ​ദ​ള്‍ തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റ് കെ.​പി. കു​ഞ്ഞ​മ്മ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, പി.​സി.​എ. റ​ഹീം, പി.​കെ. ദാ​മോ​ദ​ര​ന്‍, എം.​കെ. മു​ഹ​മ്മ​ത് ബാ​വ, പി.​ടി. സ​ലാം, ഔ​ഫ് അ​വേ​ലം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.