വാ​ക്സി​ന്‍ ച​ല​ഞ്ച്; 5,45,000 രൂ​പ കൈ​മാ​റി
Sunday, June 20, 2021 3:27 AM IST
താ​മ​ര​ശേ​രി: വാ​ക്സി​ന്‍ ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യി പു​തു​പ്പാ​ടി സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണസ​മി​തി​യം​ഗ​ങ്ങ​ളും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ശേ​ഖ​രി​ച്ച തു​ക സി​ഡി​എം​ആ​റി​ലേ​ക്ക് ന​ല്‍​കി.
5,45,000 രൂ​പ​യു​ടെ ചെ​ക്ക് ലി​ന്‍റോ ജോ​സ​ഫ് എം​എ​ല്‍​എ​യ്ക്ക് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​സി. വേ​ലാ​യു​ധ​ന്‍ കൈ​മാ​റി. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. മൊ​യ്തീ​ന്‍, രാ​ജു​മാ​മ​ന്‍, കെ. ​ശ​ശീ​ന്ദ്ര​ന്‍, സി.​കെ. മു​ഹ​മ്മ​ദാ​ലി, എം.​ഡി. ജോ​സ്, സെ​ക്ര​ട്ട​റി എ.​വി. മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.