കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്തി​ട്ടും വേ​ത​ന​മി​ല്ല; സ​മ​ര​ത്തി​നൊ​രു​ങ്ങി സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ർ
Tuesday, July 6, 2021 12:47 AM IST
കോ​ഴി​ക്കോ​ട്: തു​ട​ര്‍​വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ങ്ങ​ളോ​ടൊ​പ്പം കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്തി​ട്ടും മാ​സ​ങ്ങ​ളാ​യി വേ​ത​നം ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ര്‍ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു. വേ​ത​ന കു​ടി​ശി​ക ഉ​ട​ന്‍ ന​ല്‍​കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദേ​ശീ​യ സാ​ക്ഷ​ര​ത പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ ക​ത്തു മു​ഖേ​ന മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
2016 വ​രെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖേ​ന ന​ല്‍​കി​യി​രു​ന്ന വേ​ത​നം 2017 മു​ത​ല്‍ സാ​ക്ഷ​ര​താ മി​ഷ​ന്‍ നേ​രി​ട്ട് ന​ല്‍​കു​ക​യാ​യി​രു​ന്നു. അ​തോ​ടെ വേ​ത​നം വൈ​ക​ല്‍ പ​തി​വാ​യി. പ്രേ​ര​ക്മാ​ര്‍ നി​ര​ന്ത​രം സ​മ​രം ചെ​യ്‌​തെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഒ​ടു​വി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ മു​ത​ല്‍ മാ​ര്‍​ച്ച് വ​രെ​യു​ള്ള വേ​ത​നം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്നും പ്രേ​ര​ക്മാ​ര്‍​ക്ക് ന​ല്‍​കു​ക​യാ​യി​രു​ന്നു.
പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍​ഷം മു​ത​ല്‍ പ്രേ​ര​ക്മാ​രെ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പു​ന​ര്‍​വി​ന്യ​സി​ക്കു​മെ​ന്ന് ഫെ​ബ്രു​വ​രി​യി​ലെ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ല്‍ അ​ന്ന​ത്തെ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​യ​മ​സ​ഭ​യി​ല്‍ പ​റ​യു​ക​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വേ​ത​നം സ​ര്‍​ക്കാ​ര്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് ന​ല്‍​കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ ധ​ന​മ​ന്ത്രി​യു​ടെ ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മേ ഉ​ണ്ടാ​യി​ല്ല. പു​ന​ര്‍​വി​ന്യാ​സ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ന​ട​ക്കാ​ത്ത​തി​നാ​ല്‍ വേ​ത​നം ആ​ര് ന​ല്‍​കു​മെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സാ​ക്ഷ​ര​താ​മി​ഷ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​തി​നാ​ല്‍ പ്രേ​ര​ക്മാ​ര്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും അ​തോ​ടൊ​പ്പം പ​രി​സ്ഥി​തി, വാ​യ​നാ പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടും വേ​ത​ന കാ​ര്യ​ത്തി​ല്‍ സാ​ക്ഷ​ര​താ മി​ഷ​ന്‍ കൈ​മ​ല​ര്‍​ത്തു​ക​യാ​ണ്.
പു​തി​യ ബാ​ച്ച് പ​ത്താം ത​രം, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ, ഭാ​ഷാ കോ​ഴ്‌​സു​ക​ള്‍ എ​ന്നി​വ​യ്ക്ക് പ​ഠി​താ​ക്ക​ളെ ചേ​ര്‍​ക്കു​ക വ​ഴി ര​ണ്ട് കോ​ടി രൂ​പ​യോ​ളം പ്രേ​ര​ക്മാ​ര്‍ സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ ത​ന​ത് ഫ​ണ്ടി​ലേ​ക്ക് സ​മാ​ഹ​രി​ച്ച് ന​ല്‍​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.