‘ഒ​പ്പ​മു​ണ്ട് ഞ​ങ്ങ​ൾ' പ​ദ്ധ​തി​യു​മാ​യി പു​ല്ലൂ​രാം​പാ​റ ഹൈ​സ്കൂ​ൾ
Sunday, July 25, 2021 1:36 AM IST
തി​രു​വ​മ്പാ​ടി: പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ളി​ൽ 'ഒ​പ്പ​മു​ണ്ട് ഞ​ങ്ങ​ൾ' പ​ദ്ധ​തി തു​ട​ങ്ങി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളു​ടെ ഭ​വ​ന​ങ്ങ​ളി​ലെ​ത്തി പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി. വീ​ട്ടി​ലി​രു​ന്നു പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ മാ​ന​സി​ക സ​മ്മ​ർ​ദ്ധ​വും ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ല​ഭ്യ​ത​യും വി​ല​യി​രു​ത്തി.
ഇ​രു​പ​തോ​ളം കു​ട്ടി​ക​ൾ​ക്ക് ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ, സാ​നി​റ്റൈ​സ​ർ, മാ​സ്ക് എ​ന്നി​വ​യ​ട​ങ്ങു​ന്ന കി​റ്റും ന​ൽ​കി. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ഠ​ന സ​ഹാ​യ​മാ​യി വ​ർ​ഷം അ​യ്യാ​യി​രം രൂ​പ വീ​തം സ​ഹാ​യ​ധ​നം ല​ഭ്യ​മാ​ക്കു​ന്ന പ​ഠ​ന സ്കോ​ള​ർ​ഷി​പ് ന​ട​പ്പി​ലാ​ക്കി.
സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​ളി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ജെ. ബെ​ന്നി, ജോ​സ​ഫ് ജോ​ർ​ജ്, ജു​ബി​ൻ അ​ഗ​സ്റ്റി​ൻ, സി.​ജെ. ഷി​നോ​ജ്, സ്മി​ത ജോ​ർ​ജ്, റെ​ജി സെ​ബാ​സ്റ്റ്യ​ൻ, സി​സ്റ്റ​ർ ലി​ൻ​സ് മ​രി​യ, പി.​ഡി. സോ​മി​നി, ദി​വ്യ ഫി​ലി​പ്, കെ.​ആ​ർ. അ​നു, സോ​ളി ജോ​ർ​ജ്, ഷെ​റീ​ന വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.