കി​റ്റ് വി​ത​ര​ണ​ത്തി​ന് ക​മ്മീ​ഷ​നില്ല; നാ​ളെ റേ​ഷ​ന്‍ സ​മ​രം
Sunday, July 25, 2021 1:38 AM IST
കോ​ഴി​ക്കോ​ട്: റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ കി​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത വ​ക​യി​ലു​ള്ള ക​മ്മീ​ഷ​ന്‍ ല​ഭി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് റേ​ഷ​ന്‍ വ്യാ​പാ​രി സം​ഘ​ട​ന​ക​ള്‍.
കോ​വി​ഡ് വേ​ള​യി​ല്‍ റേ​ഷ​ന്‍ ക​ട​ക​ളി​ലൂ​ടെ കി​റ്റ് വി​ത​ര​ണം ന​ട​ത്തി​യ​പ്പോ​ള്‍ തു​ട​ക്ക​ത്തി​ല്‍ ര​ണ്ടു മാ​സ​ത്തെ കി​റ്റു​ക​ള്‍​ക്ക് ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ക്കു​ക​യും തു​ട​ര്‍​ന്ന് 10 മാ​സ​ത്തി​ലാ​യി കു​ടി​ശി​ക വ​രു​ത്തു​ക​യും ചെ​യ്തി​രി​ക്ക​യാ​ണ്.
സേ​വ​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​ണു ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു വി​ത​ര​ണം ന​ട​ത്തി​യ മു​ഴു​വ​ന്‍ കി​റ്റു​ക​ള്‍​ക്കും ഓ​ണ​ത്തി​ന് മു​ന്‍​പാ​യി ക​മ്മീ​ഷ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 26-ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ലും ജി​ല്ലാ ആ​സ്ഥാ​ന​ത്തും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ള്‍​ക്ക് മു​മ്പി​ലും ധ​ര്‍​ണ ന​ട​ത്തും.
കോ​വി​ഡ് വ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സ​ര്‍​ക്കാ​രി​നൊ​പ്പം നി​ന്നു റേ​ഷ​നും കി​റ്റും വി​ത​ര​ണം ന​ട​ത്തി​യ വേ​ള​യി​ല്‍ 51 ഓ​ളം റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്കു ജീ​വ​ന്‍ ബ​ലി​യ​ര്‍​പ്പി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​ത്ത​രം പ്ര​തി​ബ​ന്ധ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും നേ​രി​ട്ട വ്യാ​പാ​രി​ക​ളു​ടെ അ​ര്‍​ഹ​മാ​യ വേ​ത​നം നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടി​ല്‍ കോ-​ഓ​ർ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.