പ​ച്ചത്തേങ്ങ​യു​ടെ വി​ല വ​ര്‍​ധി​പ്പി​ക്ക​ണമെന്ന്
Monday, July 26, 2021 12:54 AM IST
താ​മ​ര​ശേ​രി: വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ വ​ഴി പ​ച്ച തേ​ങ്ങ സം​ഭ​രി​ക്കു​ക​യും പ​ച്ച തേ​ങ്ങ​യു​ടെ വി​ല വ​ര്‍​ധി​പ്പി​ച്ച് കി​ലോ​യ്ക്ക് 40 രൂ​പ നി​ര​ക്കി​ല്‍ ക​ര്‍​ഷ​ക​രോ​ട് നേ​രി​ട്ട് വാ​ങ്ങ​ണ​മെ​ന്നും ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല​യി​ടു​വും ഉ​ത്പാ​ദ​ന​ക്കു​റ​വും കാ​ര​ണം നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​ണ്. തെ​ങ്ങു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന നാ​ളി​കേ​ര​ത്തി​ന്‍റെ വ​രു​മാ​ന​ത്തേക്കാ​ള്‍ കു​ടു​ത​ല്‍ ചെ​ല​വു വ​ര്‍​ദ്ധി​ക്കു​ന്ന സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.​തെ​ങ്ങി​ല്‍ നി​ന്ന് തേ​ങ്ങ​യി​ടു​ന്ന​തി​നും പൊ​ളി​ക്കു​ന്ന​തി​നും തെ​ങ്ങി​ന്‍റെ വ​ള​പ്ര​യോ​ഗ​വും കൂ​ലി ചെ​ല​വും ക​ഴി​ച്ചാ​ല്‍ കാ​ര്യ​മാ​യൊ​ന്നും തെ​ങ്ങ് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല. ക​പ്പ, വാ​ഴ, ചേ​ന എ​ന്നി​വ ഇ​ട​വി​ള​കൃ​ഷി ചെ​യ്യു​ന്ന​ തെ​ങ്ങി​ന്‍ തോ​ട്ട​ങ്ങ​ളി​ല്‍ കാ​ട്ടു​പ​ന്നി​ക​ളു​ടെ വി​ള ന​ശി​പ്പി​ക്ക​ല്‍ കൂടു​ത​ലാ​ണ്.
ഈ ​സ്ഥി​തി തു​ട​ര്‍​ന്നു പോ​യാ​ല്‍ നാ​ളി​കേ​ര ക​ര്‍​ഷ​ക​ര്‍ ദു​രി​ത​ത്തി​ലാ​കും. അ​തു​കൊ​ണ്ട് നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ കൃ​ഷി വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ ക​ണ്‍​വീ​ന​ര്‍ രാ​ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി.​സെ​ബാ​സ്റ്റ്യ​ന്‍, സ​ലിം പു​ല്ല​ടി, ജോ​ഷി ജോ​സ​ഫ്, എ​ന്‍.​പി.കു​ഞ്ഞാ​ലി​കു​ട്ടി, ത​ങ്ക​ച്ച​ന്‍ മു​രി​ങ്ങാ​ക്കു​ടി​യി​ല്‍, കെ.​ജെ.​മാ​ത്യു, ജോ​സ് പ​യ്യ​പ്പേ​ല്‍, കെ.​ടി.ജോ​സ​ഫ്, റെ​ജി മാ​ത്യൂ, ബെ​ന്നി ലു​ക്ക, പി​യൂ​സ് ന​രി​വേ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.