കൂ​രാ​ച്ചു​ണ്ടി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, July 31, 2021 2:05 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യവ​കു​പ്പ്, പോ​ലീ​സ് സം​യു​ക്ത​മാ​യി കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ൽ ടി​പി​ആ​ർ നി​ര​ക്കി​ൽ നേ​രി​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഒ.​കെ.അ​മ്മ​ദ്, പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ജെ.ആ​ൻ​സ​മ്മ, എ​സ്ഐ പി.സു​രേ​ഷ്, എ​എ​സ്ഐ സി.​പി. വി​നോ​ദ​ൻ, സി​പി​ഒ ജ​യ​കൃ​ഷ്ണ​ൻ, ജെ​എ​ച്ച്ഐ ഹ​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഇ​ന്ന​ലെ 26 പേ​ർ​ക്ക് ന​ട​ത്തി​യ കോ​വി​ഡ് ആ​ന്‍റി​ജൻ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ് പേ​ർ പോ​സി​റ്റീ​വും, ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ ഇ​ന്ന​ലെ ഫ​ലം ല​ഭി​ച്ച​പ്പോ​ൾ 19 പേ​രും പോ​സി​റ്റീ​വാ​യി.