വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ശാ​സ്ത്രീ​യ​മാ​യി അ​ട​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെന്ന് ഫാ​ര്‍​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം
Monday, August 2, 2021 12:54 AM IST
താ​മ​ര​ശേ​രി: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ശാ​സ്ത്രീ​യ​മാ​യി അ​ട​പ്പി​ച്ച് വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ഫാ​ര്‍​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം. വ്യാ​പാ​രി​ക​ളും ക​ര്‍​ഷ​ക​രും ഒ​രു നാ​ണ​യ​ത്തി​ന്‍റെ ര​ണ്ടു വ​ശ​ങ്ങ​ളാ​ണ്. കാ​ര്‍​ഷി​ക ഉ​ത്പ്പ​ന്ന​ങ്ങ​ളു​ടെ സു​ഗ​മ​മാ​യ വി​ല്‍​പ്പ​ന​യ്ക്ക് ഉ​ത​കു​ന്ന വി​ധ​ത്തി​ല്‍ തു​റ​ന്ന പ്ര​വ​ര്‍​ത്തി​ക്കാ​ൻ അ​നു​മ​തി ന​ല്‍​ക​ണം.
കോ​വി​ഡി​നെ നി​യ​ന്ത്രി​ക്കാ​ന്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് വി​ദ​ഗ്ധ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​മ്പോ​ള്‍ അ​ത് മു​ഖ​വി​ല​യ്‌​ക്കെ​ടു​ക്കാ​തെ സ​ര്‍​ക്കാ​ര്‍ മു​ഖം തി​രി​ഞ്ഞ് നി​ല്‍​ക്കു​ന്ന​ത് ക​ര്‍​ഷ​ക, വ്യാ​പ​ര സ​മൂ​ഹ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും ഫാ​ര്‍​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം യോ​ഗം അ​ഭി​പ്ര​യ​പ്പെ​ട്ടു. ഫാ​ര്‍​മേ​ഴ്‌​സ് റിലീഫ് ഫോ​റം സം​സ്ഥാ​ന പ്ര​സിഡന്‍റ് ബേ​ബി സ​ക്ക​റി​യാ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ തോ​മ​സ്, എ​ന്‍.​പി.ചാ​ക്കോ, ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.