ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം: മ​ല​ബാ​ർ പാ​ക്കേ​ജ് ന​ട​പ്പാക്ക​ണ​മെ​ന്ന് യെ​സ് ഇ​ന്ത്യ
Tuesday, August 3, 2021 1:48 AM IST
കോ​ഴി​ക്കോ​ട്: ബി​രു​ദ കോ​ഴ്സു​ക​ളു​ടെ​യും സീ​റ്റു​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ അ​തി​രൂ​ക്ഷ​മാ​യ ക്ഷാ​മം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന മ​ല​ബാ​ർ ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ യെ​സ് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു.
എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യി​ൽ വി​ജ​യ​ശ​ത​മാ​നം വ​ർ​ധി​ക്കു​ക​യും എ ​പ്ല​സ് ഇ​ര​ട്ടി​ക്കു​ക​യും ചെ​യ്ത​തോ​ടെ മ​ല​ബാ​റി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ്ല​സ് വ​ൺ പ്ര​വേ​ശ​നം പോ​ലും ല​ഭി​ക്കാ​തെ പ​ഠ​നം മു​ട​ങ്ങു​ന്ന​ത്.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഒ.​അ​ക്ഷ​യ്കു​മാ​ർ,ഫാ​ത്തി​മ റി​ൻ​ഷ,ടി.​കെ.റ​യീ​സ്, ജി.​കെ.​സ​ഫ,എം.​ടി.​ഷ​ഹാ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.