കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് വി​പു​ല​മാ​യ സം​വി​ധാ​ന​മൊ​രു​ക്കി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത്
Wednesday, August 4, 2021 12:56 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​ന് വി​പു​ല​മാ​യ സം​വി​ധാ​ന​മൊ​രു​ക്കി തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്തി​ൽ ഏ​പ്രി​ൽ 25 വ​രെ ആ​ദ്യ ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത് 90 മു​ത​ൽ 100 ദി​വ​സം വ​രെ ക​ഴി​ഞ്ഞ​വ​ർ​ക്ക് ഒ​റ്റദി​വ​സം കൊ​ണ്ട് വാ​ക്സി​ൻ ന​ൽ​കി​യാ​ണ് പ​ഞ്ചാ​യ​ത്ത് മാ​തൃ​ക​യാ​യ​ത്. പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഓ​രോ വാ​ർ​ഡി​ലേ​യും സെ​ക്ക​ന്‍റ് ഡോ​സ് എ​ടു​ക്കേ​ണ്ട​വ​രു​ടെ പ​ട്ടി​ക മു​ൻ​കൂട്ടി ത​യാ​റാ​ക്കി​യാ​ണ് മെ​ഗാ ക്യാ​മ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.
മെ​ഗാ ക്യാ​മ്പ് ന​ട​ത്തു​ന്ന​തി​നാ​യി തി​രു​വ​മ്പാ​ടി​യി​ലെ അ​നു​രാ​ഗ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​ഞ്ചാ​യ​ത്ത് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന​ത്. വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​വ​ർ​ക്ക് നാ​ല് വാ​ർ​ഡു​ക​ൾ​ക്ക് ഒ​രു മ​ണി​ക്കൂ​ർ എ​ന്ന രീ​തി​യി​ൽ സ​മ​യം ക്ര​മീ​ക​രി​ച്ച് ന​ൽ​കി​യ​ത് തി​ര​ക്ക് കൂ​ട്ടാ​തെ ജ​ന​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യി. പ​ഞ്ചാ​യ​ത്തി​ലെ 300 പേ​ർ​ക്കാ​ണ് മെ​ഗാ ക്യാ​മ്പി​ൽ വെ​ച്ച് വാ​ക്സി​ൻ ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ.​അ​ബ്ദു​റ​ഹി​മാ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ലി​സി മാ​ളി​യേ​ക്ക​ൽ, രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.
അ​വ​ലോ​ക​നം
ന​ട​ത്തി
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ൽ കോ​ഴി​ക്കോ​ട് അ​സി. ക​ള​ക്ട​ർ മു​കു​ന്ദ​കു​മാ​ർ ഐ​എ​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കോ​വി​ഡ് അ​വ​ലോ​ക​നം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ് മാ​വ​റ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പ്രി​യ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ൺ​സ​ൺ ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ൻ​സു, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റ് സി.​എ.​അ​ജാ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.