ധ​ർ​ണ ന​ട​ത്തി
Thursday, August 5, 2021 12:24 AM IST
കോ​ട​ഞ്ചേ​രി: ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്ക് സേ​വ​ന​ത്തി​നും ആ​ദാ​യ​നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചും ഉ​റ​വി​ട നി​കു​തി​യി​ലൂ​ടെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ത്ത് ക്ഷീ​ര സം​ഘ​ങ്ങ​ളെ ത​ക​ർ​ക്കാ​നു​ള്ള കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന കേന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ​യും കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റു​മാ​രു​ടെ അ​സോ​സി​യേ​ഷ​ൻ കോ​ട​ഞ്ചേ​രി ടൗ​ണി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
പ്ര​തി​ഷേ​ധ ധ​ർ​ണ മൈ​ക്കാ​വ് ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ലി​പ്പൊ​യി​ൽ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൂ​ള​വ​ള്ളി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് വി.​കെ. പ​ര​മേ​ശ്വ​ര​ൻ, കോ​ട​ഞ്ചേ​രി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ കി​ഴ​ക്കേ​കു​ന്നേ​ൽ, പൂ​ള വ​ള്ളി സം​ഘം സെ​ക്ര​ട്ട​റി അ​നി​ൽ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.