കാ​ട്ടു​പ​ന്നിശ​ല്യം ക​ർ​ഷ​ക​ർ കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്നു
Saturday, September 18, 2021 1:11 AM IST
കു​റ്റ്യാ​ടി: കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് കാ​ര​ണം ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്യു​ന്ന​ത് ഉ​പേ​ക്ഷി​ക്കു​ന്നു. വേ​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​യ​ത്ത് പ്ര​ദേ​ശ​ത്താ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്ല്യം അ​നു​ദി​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഇ​ഞ്ചി, മ​ഞ്ഞ​ൾ, ചേ​ന, ചേ​മ്പ് തു​ട​ങ്ങി​യ ഇ​ട​വി​ള​കൃ​ഷി​ക​ളാ​ണ് വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് അ​ട​ച്ചുപൂ​ട്ട​ൽ കാ​ല​ത്ത് ച​ല​നം" സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രേ​ക്ക​ർ സ്ഥ​ല​ത്ത് മ​ര​ച്ചീ​നി കൃ​ഷി ചെ​യ്തി​രു​ന്നു. പ​ന്നി​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ച​തു​കാ​ര​ണം ക​ർ​ഷ​ക​ർ​ക്ക് ഈ ​വ​ർ​ഷം കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.
നി​ല​വി​ൽ അ​റു​പ​ത് സെ​ന്‍റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് ടി.​വി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, കാ​ള​ങ്കി രാ​ജ​ൻ, കു​നി​യി​ൽ ര​ജീ​ഷ് എ​ന്നി​വ​രു​ടെ ഇ​ട​വി​ട കൃ​ഷി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന്നി കൂ​ട്ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.​
കാ​ട്ടുപ​ന്നി​ക​ൾ കൃ​ഷി ന​ശി​പ്പി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ഒ​രെ സ്വ​ര​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.