കാ​ട്ടാ​നശ​ല്യം സ്പെ​ഷൽ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണം: ക​ർ​ഷ​ക സം​ഘം
Tuesday, September 21, 2021 1:54 AM IST
നാ​ദാ​പു​രം: വാ​ണി​മേ​ലി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി ഭൂ​മി കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യത്തി​ൽനി​ന്നും ര​ക്ഷ​പ്പെ​ടു​ത്തു​വാ​ൻ വി​ല​ങ്ങാ​ട് മ​ല​യോ​രം കേ​ന്ദ്രീ​ക​രി​ച്ച് സ്പെ​ഷൽ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ട്ടാ​ന​ക​ളു​ടെ​യും കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും നി​ര​ന്ത​ര​മാ​യ അ​ക്ര​മം ഉ​ണ്ടാ​യി​ട്ടും കാ​ർ​ഷി​ക വി​ള​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ക്രി​യാ​ത്മ​ക​മാ​യ ഒ​രു ന​ട​പ​ടി​യും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്നും ഉ​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്വ​ത​ന്ത്ര ക​ർ​ഷ​ക​സം​ഘം വാ​ണി​മേ​ൽ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വി​ല​ങ്ങാ​ട് സെ​ക്ഷ​ൻ ഹെ​ഡ് ക്വാ​ട്ടേ​ഴ്സി​ലേ​ക്ക്പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു.
വാ​ണി മേ​ൽ പ​ഞ്ചാ​യ​ത്ത് അംഗം അ​ഷ്റ​ഫ് കൊ​റ്റാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക സം​ഘം പ​ഞ്ചാ​യ​ത്തം പ്ര​സി​ഡ​ന്‍റ് ടി.​സി. അ​ന്ത്രു ഹാ​ജി അധ്യ​ക്ഷം വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. മൊ​യ്തീ​ൻ ഹാ​ജി, ക​ല്ലി​ൽ സൂ​പ്പി, പി.​കെ. മ​മ്മു ഹാ​ജി, അ​ലി കു​ള​ത്താ​യി, സൂ​പ്പി ത​യ്യു​ള്ള​തി​ൽ, പി.​പി.​എ​സ് മൊ​യ്തീ​ൻ ഹാ​ജി പ്ര​സം​ഗി​ച്ചു. അ​ഹ​മ്മ​ദ് കു​ട്ടി മു​ളി​വ​യ​ൽ സ്വാ​ഗ​ത​വും എ.​കെ. ഉ​വൈ​സ് ന​ന്ദിയും പ​റ​ഞ്ഞു.