റോ​ഡ് അ​ട​യ്ക്ക​രു​തെ​ന്ന്
Tuesday, September 21, 2021 1:54 AM IST
കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സ് ഒ​റ്റ മ​തി​ല്‍​ക്കെ​ട്ടി​നു​ള്ളി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ഴി​ക്ക​ല്‍ -മെ​ഡി​കോ​ള​ജ് പൈ​പ്പ് ലൈ​ന്‍ റോ​ഡ് അ​ട​യ്ക്ക​രു​തെ​ന്ന് റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.
മെ​ഡി. കോ​ള​ജ് ആ​രം​ഭി​ച്ച കാ​ലം മു​ത​ല്‍ ക​ക്കോ​ടി ,കു​രു​വ​ട്ടൂ​ര്‍ പാ​ല​ത്ത് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും നൂ​റു ക​ണ​ക്കി​നാ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന വ​ഴി​യാ​ണ് കെ​മി​ക്ക​ല്‍ എ​ക്‌​സാ​മി​നേ​ഷ​ന്‍ ല​ബോ​റ​ട്ട​റി​ക്കു സ​മീ​പം​വ​ച്ച് അ​ട​യ്ക്കാ​ന്‍ പോ​കു​ന്ന​ത്.
മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കും ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും എ​ളു​പ്പ​ത്തി​ല്‍ എ​ത്തി​ചേ​രാ​ന്‍ ആം​ബു​ല​ന്‍​സു​ക​ളും 100 ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 64 വ​ര്‍​ഷ​മാ​യി ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന വ​ഴി അ​ട​യ്ക്കു​ന്ന​ത് ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണ്. മ​തി​ല്‍ കെ​ട്ടാ​ന്‍ റോ​ഡ് അ​ട​യ്ക്കാ​ന്‍ ഒ​രു നി​ര്‍​ദ്ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട അ​സി​സ്റ്റ​ന്‍റ്് എ​ന്‍​ജി​നി​യ​റും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.
എ​ന്നാ​ല്‍ ക്യാ​മ്പ​സി​ന്‍റെ ചു​റ്റു​മ​തി​ല്‍ കെ​ട്ടു​ന്ന​തി​ന് ത​ട​സ​മി​ല്ലാ​തെ നോ​ക്ക​ണ​മെ​ന്ന കോ​ട​തി വി​ധി ഉ​പ​യോ​ഗി​ച്ച് റോ​ഡ് അ​ട​യ്ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് അ​ധി​കൃ​ത​ര്‍ ശ്ര​മി​ക്കു​ന്ന​ത്. റോ​ഡ് സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം ​എ ജോ​ണ്‍​സ​ണ്‍, പി ​ടി സ​ന്തോ​ഷ്, കെ ​പി റെ​ജീ​ഷ്, മാ​സി​ന്‍ റ​ഹ്മാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ച.